എം.എം ലോറന്‍സിന്റെ മൃതദേഹം കൈമാറ്റം; മകള്‍ ആശ വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: അന്തരിച്ച സി.പി.എം. നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന കളമശേരി മെഡിക്കല്‍ കോളജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരേ മകള്‍ ആശ ലോറന്‍സ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മതാചാരപ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി സുജാതയും രംഗത്തുവന്നത് കോടതിയില്‍ ചൂണ്ടിക്കാട്ടും. ഉപദേശക സമിതി സ്വാധീനിക്കപ്പെട്ടു എന്ന ആരോപണവും അവര്‍ നേരത്തേ ഉന്നയിച്ചിരുന്നു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നടത്തിയ ഹിയറിങ് നിയമപ്രകാരമായിരുന്നില്ലെന്നും ആശ ഹരജിയില്‍ വാദമുന്നയിക്കും.
എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് നേരത്തെ അറിയിച്ചിരുന്ന സുജാത, മെഡിക്കല്‍ കോളജ് കമ്മിറ്റിക്ക് മുന്‍പാകെ രേഖാമൂലം തീരുമാനമൊന്നും അറിയിച്ചിരുന്നില്ല. എന്നാല്‍, മതാചാരപ്രകാരം സംസ്കരിക്കാന്‍ താല്പര്യപ്പെടുന്നതായി വാക്കാല്‍ കമ്മിറ്റി മുന്‍പാകെ അറിയിച്ചിരുന്നു. മതാചാരപ്രകാരം സംസ്കാരം നടത്താന്‍ ലോറന്‍സ് ആഗ്രഹിച്ചുവെന്നും ഇത് തെളിയിക്കുന്ന ഓഡിയോ റെക്കോര്‍ഡ് ഉണ്ടെന്നും സുജാത സൂചിപ്പിച്ചു. എന്നാല്‍, അത് പിന്നീട് നഷ്ടപ്പെട്ടുവെന്നും സുജാത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."