'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി
അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം വിശദമായി പറയും. ബേജാറാകേണ്ട എന്ന് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ച മുഖ്യമന്ത്രി പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച ചോദ്യങ്ങളില്‍ മറുപടി പറഞ്ഞില്ല.
പാര്‍ട്ടിക്കും എല്‍.ഡി.എഫിനും സര്‍ക്കാറിനും എതിരെയുള്ള കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത്.
'അന്‍വറിന്റെ നീക്കം പാര്‍ട്ടി സംശയിച്ചതു പോലെ. എല്‍.ഡി.എഫിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്. അന്‍വറിന്റെ ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ അത് പറഞ്ഞു' മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്‍വറിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങള്‍ക്കും ഒരുപാട് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടാകുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ മുഖ്യമന്ത്രി എല്ലാം വിശദമായി പറയും. ബേജാറാകേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വര്‍ണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രിയെ അന്‍വര്‍ വെല്ലുവിളിച്ചു. പി ശശിയും എ.ഡി.ജി.പി അജിത് കുമാറും സുജിത്ത് ദാസും ചേര്‍ന്ന് എത്ര സ്വര്‍ണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അന്‍വര്‍ ചോദിച്ചു.
അതേസമയം തന്റെ പരാതിയില്‍ കേസന്വേഷണം തൃപ്തികരമല്ലെന്നും പി.വി അന്‍വര്‍ തുറന്നടിച്ചു. ആരോപണമുന്നയിച്ച തന്നെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുകയാണ്. തനിക്ക് തന്ന ഉറപ്പുകള്‍ പാര്‍ട്ടി ലംഘിച്ചുവെന്നും തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ അന്‍വര്‍ നേരിട്ടുള്ള വിമര്‍ശനം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."