കേരള ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി റോസ് അവന്യു കോടതി
ന്യൂഡല്‍ഹി: കേരളത്തിലെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി റോസ് അവന്യു കോടതി. രാജ്യസഭാംഗവും സി.പി.എം. നേതാവുമായ ഡോ. വി. ശിവദാസന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്രയുടെ വിമര്‍ശനം. ഒക്ടോബര്‍ മൂന്നാം വാരം ഇനി കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്നും അന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കുമെന്നും റോസ് അവന്യു കോടതി വ്യക്തമാക്കി.
ആഭ്യന്തര സെക്രട്ടറിക്ക് ഈഗോയാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് ആരോപിച്ചു. കേരളത്തിലെ ചീഫ് സെക്രട്ടറി മുഖേന ബിശ്വനാഥ് സിന്‍ഹയ്ക്ക് നോട്ടിസ് കൈമാറാന്‍ കോടതി ഉത്തരവിട്ടു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ കേരള ഹൗസില്‍ തടഞ്ഞതിന് വി. ശിവദാസന്‍ ഉള്‍പ്പടെയുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരായി കേസ് ഡല്‍ഹി പൊലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അക്കാലത്ത് ഡല്‍ഹി കേരള ഹൗസിലെ അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ ആയിരുന്ന ബിശ്വനാഥ് സിന്‍ഹയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
കേസിലെ പ്രധാന സാക്ഷിയായ ബിശ്വനാഥ് സിന്‍ഹയോട് ശനിയാഴ്ച ഓണ്‍ലൈനായി ഹാജരായി മൊഴി നല്‍കാന്‍ റൗസ് അവന്യു കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സിന്‍ഹ ഹാജരായിരുന്നില്ല. കേസില്‍ മൊഴിനല്‍കാന്‍ നിരവധി അവസരം ബിശ്വനാഥ് സിന്‍ഹക്ക് നല്‍കിയിരുന്നുവെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ആഭ്യന്തര സെക്രട്ടറിയുടെ മുറിയില്‍ ഇരുന്ന് മൊഴി നല്‍കാന്‍ മുമ്പ് ബിശ്വനാഥ് സിന്‍ഹ ശ്രമിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല.
The Delhi Rose Avenue Court has sharply criticized Kerala's Home Secretary Bishwanath Sinha for failing to appear in court regarding a case involving CPI(M) leader Dr. V. Shivadasan. The court has issued a notice to Sinha through the Chief Secretary and warned of an arrest warrant if he does not appear in person for the next hearing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."