HOME
DETAILS

തിരുപ്രഭ ക്വിസ് -24 അന്നബിയ്യുൽ ഉമ്മിയ്യ് (സ)

  
September 29 2024 | 03:09 AM

thiruprabha quiz - 24

വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട പ്രവാചക നാമങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ‘അന്നബിയ്യുൽ ഉമ്മിയ്യ്’. 
‘തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും ഉല്ലേഖിതനായി അവർക്ക് കാണാൻ കഴിയുന്ന അക്ഷരം പഠിച്ചിട്ടില്ലാത്ത പ്രവാചകനായ മുഹമ്മദ് നബിയെ അനുധാവനം ചെയ്യുന്നവരാണവർ’ (അഅ്റാഫ്: 157). 

തൗറാത്ത്, ഇഞ്ചീൽ തുടങ്ങിയ പൂർവ വേദങ്ങളിൽ പ്രവാചകന്റെ ഈ നാമം പരാമർശിച്ചിട്ടുണ്ട്. ലോകത്തിന്റെ മുമ്പിൽ വളരെ അത്ഭുതകരമായ നാമമാണിത്. ഒരു ഗുരുമുഖത്തു നിന്നും പ്രവാചകൻ എന്തെങ്കിലും പഠിക്കുകയോ അതിനായി ആരെയെങ്കിലും ആശ്രയിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, ലോകത്തുള്ള സർവ വസ്തുക്കളെപ്പറ്റിയും വസ്തുതകളെ സംബന്ധിച്ചും അവിടുത്തേക്ക് പരിപൂർണ ജ്ഞാനം ഉണ്ടായിരുന്നു.

പ്രവാചകൻ പറയുന്ന കാര്യങ്ങൾ ആരിൽ നിന്നാണ് പഠിക്കുന്നത് എന്നറിയാൻ ശത്രുക്കൾ ആവതു ശ്രമിച്ചു നോക്കിയിട്ടുണ്ട്. പ്രവാചകൻ(സ)ക്ക് ആവശ്യമായ മുഴുവൻ കാര്യങ്ങളും അല്ലാഹു നേരിട്ടാണ് പഠിപ്പിച്ചു കൊടുത്തത്. അതിനാൽ, അവിടുത്തെ ജ്ഞാനത്തിന് പരിധിയും പരിമിതിയുമില്ല. മാത്രമല്ല, ഒരു ഗുരുമുഖത്ത് നിന്നും പ്രവാചകന്‍ പഠിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഗുരു എന്ന നിലയിൽ അദ്ദേഹത്തെ അവിടുന്ന് ബഹുമാനിക്കേണ്ടി വരും. സൃഷ്ടികളിൽ മഹോന്നതനായ പ്രവാചകൻ (സ) അങ്ങനെ ചെയ്യേണ്ടി വരുന്നതിനെ അല്ലാഹു ഇഷ്ടപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം. തന്റെ ഹബീബിന് അറിവിന്റെ സ്രോതസ്സായി താൻ തന്നെ മതിയെന്ന അല്ലാഹുവിന്റെ തീരുമാനം. 

‘അന്നബിയ്യുൽ ഉമ്മിയ്യ്’ എന്നതിന്റെ വിവക്ഷ അറിവിലും മഹത്വത്തിലും ഗ്രാഹ്യ ശക്തിയിലും ഏറ്റവും സമ്പൂർണതയോടെ അല്ലാഹു സൃഷ്ടിച്ച നബി എന്നാണ്. അതോടൊപ്പം, ഏതെങ്കിലും പണ്ഡിതനോട് സഹവസിക്കുകയോ അവിടുത്തെ തൃക്കരങ്ങൾ കൊണ്ട് എഴുതുകയോ ആരിൽ നിന്നെങ്കിലും കേട്ടു പഠിക്കുകയോ ചെയ്തിട്ടില്ല. വേദ പുരോഹിതന്മാരിൽ ഒരാളോടും അവിടുന്ന് സഹവസിച്ചിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഏതു വിധേനയും അവിടുത്തെ എതിർക്കാനും കുറ്റപ്പെടുത്താനും ദുർബലപ്പെടുത്താനും തക്കം പാർത്തിരുന്ന ശത്രുക്കൾ അതറിയുമായിരുന്നു.

അവിടുത്തെ ഇലാഹിയായ വിജ്ഞാനത്തിൽ നിന്ന് അനുയായികൾക്കും ആവോളം പകർന്നു നൽകി. പ്രസിദ്ധ സ്വഹാബി അബൂദർറിൽ ഗിഫാരി (റ) പറയുന്നു: ‘പ്രവാചകന്‍ ഞങ്ങൾക്ക് വളരെ ഉന്നതമായ ഉൾക്കാഴ്ച സമ്മാനിച്ചാണ് വിട വാങ്ങിയത്; ആകാശത്തിലൂടെ ഒരു പക്ഷി പറന്നാല്‍ പോലും അതില്‍ നിന്ന് ഒരു അറിവ് പറഞ്ഞു തരുമായിരുന്നു.’ 

ബഹുമാനപ്പെട്ട മുഗീറത്തുബ്‌നു ശുഅ്ബ് (റ) പറയുന്നു: ‘ഒരു ദിവസം പ്രവാചകന്‍ (സ) ഞങ്ങള്‍ക്കിടയില്‍ എഴുന്നേറ്റു നിന്ന് അന്ത്യനാള്‍ വരെ ഈ സമുദായത്തില്‍ സംഭവിക്കുന്ന മുഴുവന്‍ കാര്യങ്ങളും ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. ഹൃദ്യസ്ഥമാക്കാന്‍ കഴിവുള്ളവര്‍ ഹൃദ്യസ്ഥമാക്കി, മറന്നവര്‍ മറന്നു.’ ഉമറുല്‍ ഫാറൂഖ് (റ) പറയുന്നത് ഇങ്ങനെയാണ്: ‘ഒരു ദിവസം പ്രവാചകന്‍ ഞങ്ങളിൽ നിന്ന് എഴുന്നേറ്റു നിന്ന് മനുഷ്യോൽപത്തി മുതൽ സ്വർഗാവകാശികൾ സ്വർഗത്തിൽ കടക്കുന്നത് വരെയുള്ള മുഴുവൻ സംഭവ വികാസങ്ങളും ഞങ്ങളോട് പറഞ്ഞുതന്നു’.എല്ലാ വിജ്ഞാനങ്ങളുടെയും കേദാരമായ പ്രവാചകൻ(സ)ക്ക് അല്ലാഹു നൽകിയ മുഴുവൻ നാമങ്ങളെ സംബന്ധിച്ചും കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമാണ്.

 

 

thir22.JPG



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago
No Image

അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിൽ യുവാവിന്‍റെ മൃതദേഹം; അതിഥി തൊഴിലാളിയെന്ന് സംശയം

Kerala
  •  a month ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7ന്  

Kuwait
  •  a month ago
No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago