ഉമറിന്റെ തിരോധാനത്തിന് രണ്ടണ്ടാണ്ട്; അന്വേഷണം എങ്ങുമെത്തിയില്ല
പെരിന്തല്‍മണ്ണ: വെള്ളില പുത്തന്‍വീട് ഒറ്റതറയില്‍ ഉമറിന്റെ തിരോധാനത്തിന് രണ്ടണ്ട് വര്‍ഷമാകുമ്പോഴും അന്വേഷണത്തിന് പുരോഗതിയില്ല. വെള്ളില പുത്തന്‍വീട് ജുമാമസ്ജിദിന് സമീപം കച്ചവടം നടത്തിയിരുന്ന ഉമ്മര്‍ 2104 ഓഗസ്റ്റ് ആറിന് രാവിലെ 11ന് സാധനങ്ങള്‍ വാങ്ങാന്‍ മഞ്ചേരിയിലേക്ക് പോയതാണ്. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ ഒരു വിവരവുമില്ല.
ഇദ്ദേഹത്തിന്റെ കൈവശം മൊബൈല്‍ ഫോണില്ല. സ്ഥിരമായി പോക്കറ്റില്‍ കൊണ്ടണ്ടുനടക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. പാലക്കട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ ഉമര്‍ ഏറെക്കാലമായി വെള്ളിലയിലാണ് താമസിച്ചിരുന്നത്. രണ്ടു ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ടണ്ട്. കാഞ്ഞങ്ങാട് സ്വദേശിനി മൈമൂനയാണ് ഭാര്യ. ഉമറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9446402338 നമ്പറില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."