പാലക്കാട് സ്വദേശികൾ റിയാദിൽ നിര്യാതരായി
റിയാദ്: റിയാദിൽ പാലക്കാട് സ്വദേശികൾ മരണപ്പെട്ടു. പാലക്കാട് ഇരിമയൂർ കുനിശ്ശേരി പന്നിക്കോട് റസാക്ക് മൻസിൽ അബ്ദു റസാക്ക് (49) ആണ് മരണപ്പെട്ട ഒരാൾ. പിതാവ്: ഷെയ്ഖ് മുസ്തഫ, മാതാവ്: ശരീഫ, ഭാര്യ: സജിന, മക്കൾ: റംസീന, ഫർസാന, ശരീഫ.
മയ്യത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ നടന്നു വരുന്നു. സഹോദരൻ ഹമീദ് ബഷീറിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടന്നുവരുന്നു.
കോങ്ങാട് സ്വദേശിയാണ് റിയാദിൽ മരണപ്പെട്ട മറ്റൊരു മലയാളി. കരിമ്പ വെട്ടത്ത് ഷാനവാസ് (50) റിയാദ് കെയര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ഹൃദയാഘാതം മൂലം നിര്യാതനായത്. 25 വര്‍ഷമായി റിയാദിലുണ്ട്. പിതാവ് : ഹസ്സന്‍, മാതാവ് : ആയിഷ കുട്ടി, ഭാര്യ: സജ്‌ല, മക്കള്‍: മുഹമ്മദ് അജ്‌സല്‍, സന നഹ്‌ല, സഹ്‌ല.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."