ശ്രദ്ധേയമായി ക്യാംപസ് വിംഗ് സെഷൻ
ദേശീയ സമ്മേളനത്തിൽ ക്യാംപസ് വിംഗ് അവതരിപ്പിച്ച "ട്രാൻസ്ഫോം" സെഷൻ ശ്രദ്ധേയമായി. "ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ പങ്ക്" എന്ന വിഷയത്തിൽ അലിഗഢ് മുസ്ലിം സർവകലാശാല സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ഡോ. അബ്ദുൽ അസീസ് എൻ.പി സെഷന് നേതൃത്വം നൽകി.കാമ്പസ് വിംഗ് ദേശീയ ചെയർമാൻ ആശിഖ് മാടാക്കര അലിഗഢ് പ്രൊജക്ട് അവതരിപ്പിച്ചു. ദേശീയ ജനറൽ കൺവീനർ വസീം അമ്പലക്കടവ് ഹൈദരാബാദ് സ്വാഗതവും വർക്കിംഗ് കൺവീനർ അബ്ദുറഹ്മാൻ മധ്യപ്രദേശ് നന്ദിയും പറഞ്ഞു. സെഷനിൽ പെൻക്വീൻ മീലാദ് മാഗസിൻ "സമ്മിലൂനി" സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി അൽഐൻ പ്രകാശനം ചെയ്തു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഗവേഷണം പൂർത്തിയാക്കിയ എസ്.കെ.എസ്.എസ്.എഫ് ദേശീയ ജോയിന്റ് സെക്രട്ടറി ഡോ. ശാഫി മശ് രിഖിക്കുള്ള ഉപഹാരം അനീസ് അബ്ബാസി കൈമാറി. ദേശീയ എക്സിക്യുട്ടീവ് അംഗങ്ങളായ സൽമാൻ മുർഷിദാബാദ്, യാസിർ ഡൽഹി തുടങ്ങിയവർ സംബന്ധിച്ചു.
The Campus Wing session has garnered significant interest, bringing together students, faculty, and community members for an engaging and thought-provoking discussion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."