ചാരന്മാര്‍' പൊലിസില്‍ തന്നെയുണ്ടെന്ന അഭ്യൂഹം; വയര്‍ലെസ് സന്ദേശം റെക്കോര്‍ഡ് ചെയ്യുന്നതിന് പൊലിസിന് വിലക്ക്
കോഴിക്കോട്: ആഭ്യന്തരവകുപ്പിലെ രഹസ്യങ്ങള്‍ തുടര്‍ച്ചയായി ചോര്‍ത്തുന്ന 'ചാരന്മാര്‍' പൊലിസില്‍ തന്നെയുണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ വയര്‍ലെസ് സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തി പൊലിസ്. വയര്‍ലെസ് സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് പൊലിസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുന്ന രീതി വേണ്ടെന്നാണ് നിര്‍ദേശം. കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ ടി.നാരായണനാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
സാധാരണ പൊലിസിനുള്ളിലെ ദൈനംദിന സംഭവങ്ങളും ക്രമസമാധാന പ്രശ്നങ്ങളും വി.ഐ.പികളുടെ യാത്രാ വിവരങ്ങളും ഗതാഗതക്കുരുക്കും മറ്റുമുള്ള സന്ദേശങ്ങളാണ് വയര്‍ലെസ് വഴി നല്‍കുന്നത്. ഇതിന് പുറമേ സുപ്രധാന ഇടപെടലുകള്‍ ആവശ്യമെങ്കില്‍ അക്കാര്യം എല്ലാ പൊലിസുകാരിലും എത്തിക്കാനും ജാഗ്രത പുലര്‍ത്തേണ്ട വിഷയങ്ങളുണ്ടെങ്കില്‍ യഥാസമയം അറിയിക്കാനുമാണ് വയര്‍ലെസ് ഉപയോഗിക്കുന്നത്. പലപ്പോഴും വയര്‍ലെസ് വഴി മേലുദ്യോഗസ്ഥര്‍ നല്‍കുന്ന സന്ദേശങ്ങള്‍ പൊലിസുകാര്‍ അതത് സ്റ്റേഷന്‍ ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കും. വയര്‍ലെസിലൂടെ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് അറിയിപ്പായി നല്‍കുന്നത്.
രാവിലെ എട്ടിന് നടക്കുന്ന 'സാട്ട'(പ്രതിദിന അവലോകനം)യിലൂടെ നല്‍കുന്ന നിര്‍ദേശവും ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കും. വയര്‍ലെസ് സന്ദേശങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്താണ് ഗ്രൂപ്പുകളില്‍ ഇട്ടിരുന്നത്. റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വയര്‍ലെസ് സന്ദേശങ്ങള്‍ അതേപോലെ തന്നെ പൊതുജനമധ്യത്തില്‍ എത്തുക വഴി പൊലിസിന്റെ വിശ്വാസ്യതയ്ക്കാണ് മങ്ങലേല്‍ക്കുന്നത്. മാത്രമല്ല ചില മേലുദ്യോഗസ്ഥരുടെ ശകാരങ്ങളും പുറത്തെത്തുന്നത് വിവാദത്തിനിടയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം നല്‍കിയത്.
പൊലിസിനുള്ളില്‍ നിന്നുള്ള രഹസ്യങ്ങള്‍ പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് ലഭിച്ചത് ആഭ്യന്തരവകുപ്പിനെ പ്രതികൂട്ടിലാക്കിയിരുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളുടെ ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇങ്ങനെ വിവരങ്ങളെടുത്തത് നിയമവിരുദ്ധമാണെന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, എസ്.പിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അന്‍വര്‍ പുറത്തിവിട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ആഭ്യന്തരവകുപ്പില്‍ നിന്ന് തന്നെ അന്‍വറിന് വിവരങ്ങള്‍ ലഭിച്ചത് ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വയര്‍ലെസിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങളില്‍ വരെ സൂക്ഷ്മത പുലര്‍ത്താന്‍ നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."