അങ്ങാടിപ്പുറം പഞ്ചായത്തിന് അംഗീകാരം
അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്തിനു 2016 - 17 വര്‍ഷത്തെ പദ്ധിക്കു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 10.94 കോടി രൂപയുടെ 258 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. തരിശു ഭൂമി കൃഷി യോഗ്യമാക്കല്‍, ജൈവ പച്ചക്കറി, പച്ചക്കറി വിപണനത്തിനു ആഴ്ച ചന്തക്ക് പച്ചക്കറി (പൊലിവ് ) തുടങ്ങിയ 55 ലക്ഷം രൂപയുടെ ഉല്പാദന മേഖലാ പ്രോജക്ടുകളും വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനു രണ്ടു കോടി രൂപയുടെ പ്രോജക്ടുകള്‍ക്കും അംഗീകാരം ലഭിച്ചു.
പി.എച്ച്.സിക്ക് പുതിയ കെട്ടിട നിര്‍മാണത്തിനു 25 ലക്ഷവും ഭിന്ന ശേഷിക്കാരുടെ തെറാപ്പി ചികിത്സക്കുള്ള കെട്ടിടത്തിനു 20 ലക്ഷം രൂപയും മാറ്റിവച്ചു. എസ്.സി ബിരുദ വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ് നല്കല്, പഠനോപകകരണങ്ങള്, അംഗനശ്രീ ഓട്ടോ വിതരണ പദ്ധതി, എസ്.സി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് നല്കല്, ഭിന്നശേഷിക്കാരുടെ പുനരധിവാസ പദ്ധതിയായ സുകൃതം, പരിരക്ഷ, ആശ്രയ തുടങ്ങിയ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."