ടിപ്പറുകളുടെ മത്സരയോട്ടത്തിനെതിരേ ഗ്രാമ പഞ്ചായത്ത് രംഗത്ത്
വേങ്ങര: സ്കൂളിലേക്ക് വിദ്യാര്‍ഥികളെത്തുന്ന സമയത്തും വൈകിട്ടും നിയന്ത്രണം പാലിക്കാതെ അപകടകരമായി സര്‍വിസ് നടത്തുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരേ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് രംഗത്തെത്തി.
ക്രഷര്‍, ക്വാറി എന്നിവിടങ്ങളില്‍ നിന്നുളള പാറമാലിന്യം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജല സ്രോതസുകളില്‍ ഒഴുക്കി വിടുന്നുവെന്ന പരാതിയും വ്യാപകമായിരുന്നു. തുടര്‍ന്ന് ലോറി ഉടമകളുടെയും ക്രഷര്‍ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. രാവിലെ എട്ടു മുതല്‍ പത്തുവരെയും വൈകിട്ട് നാലു മുതല്‍ അഞ്ചു വരെയും പഞ്ചായത്തു പരിധിയില്‍ ടിപ്പര്‍ ലോറി ഗതാഗതം നിര്‍ത്തിവയ്ക്കാന്‍ ധാരണയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി സരോജിനി അധ്യക്ഷയായി. ചാക്കീരി അബ്ദുല്‍ ഹഖ്, പൂക്കുത്ത് മുജീബ്, നെടുമ്പളളി സൈതു, ടി.കെ അബ്ദുട്ടി, സി. ബേബി, ഇ.കെ ആലിമൊയ്തീന്‍, ടി.പി ബാവ, പി. രാമകൃഷ്ണന്, ജെ. ജോസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."