കുടിക്കൂ.., നിലനിര്‍ത്തൂ.., യുവത്വം ഈ കിടിലന്‍ ഹെല്‍തി സ്മൂത്തിയിലൂടെ
പ്രായമാകുമ്പോള്‍ കൊളാജന്റെ അളവ് കുറയുകയും മുഖത്ത് ചുളിവുകളും വരകളും വീഴുകയും ചെയ്യും. അതുപോലെ ചര്‍മം തൂങ്ങാനുള്ള സാധ്യതയും കൂടുതലാണ്. ചര്‍മത്തിനും എല്ലുകള്‍ക്കും ഘടനയും ശക്തിയും നല്‍കുന്ന ഒരു പ്രോട്ടീനാണ് കൊളാജന്‍. പ്രായമാകുമ്പോള്‍, സ്വാഭാവിക കൊളാജന്റെ അളവ് നിലനിര്‍ത്തന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അതിനുവേണ്ടി ചര്‍മത്തിന്റെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്താന്‍ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.
മാതളം 1 കപ്പ്
റാസ്‌ബെറി 4 എണ്ണം
ഓറഞ്ച് ജ്യൂസ് ഒരു കപ്പ്
വാഴപ്പഴം 1 എണ്ണം
തൈര് 1 അര കപ്പ്
ഇവയെല്ലാം കൂടെ ഒരു മിക്‌സിയുടെ ജാറിലിട്ട് തൈരില്‍ മിക്‌സ് ചെയ്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക. ഇനി ഒരു സെര്‍വിങ് ഗ്ലാസിലേക്ക് ഒഴിച്ചു കുടിച്ചു നോക്കൂ...
വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ദമായ മാതളനാരങ്ങ വിവിധ ചര്‍മപ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു. കറുത്ത പാടുകള്‍, പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കുന്നതിനും മാതളനാരങ്ങ വളരെ നല്ലതാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. അതിനാല്‍ മാതളം ജ്യൂസ് കഴിക്കുന്നത് മുഖത്തെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും കൊളാജന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ചര്‍മം ചെറുപ്പമായിരിക്കാന്‍ നല്ലതാണ്. വാഴപ്പഴത്തില്‍ വിറ്റാമിന്‍ എ, സി എന്നിവ ഉള്ളതിനാല്‍ ഇത് ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചര്‍മത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ എ, നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാന്‍ സഹായിക്കുകയും വിറ്റാമിന്‍ സി ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."