എസ്.എൻ.ഇ.സി മീലാദ് ക്യാംപയിൻ സമാപനം രണ്ടിന്
കോഴിക്കോട്: സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) തിരുദൂതർ (സ) മീലാദ് ക്യാംപയിൻ സമാപനവും മാനേജ്‌മെന്റ് മീറ്റും ഒക്ടോബര്‍ രണ്ടിന് രാവിലെ 09:30ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടക്കും. മൗലിദ് പാരായണം, റബീഹ് സന്ദേശം, മീലാദ് ക്യാംപയിൻ കാലയളവിൽ എസ്.എൻ.ഇ.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, പൂർവ്വ വിദ്യാർഥികൾ തുടങ്ങിയവർക്ക് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള അനുമോദനം തുടങ്ങിയ പരിപാടികൾ നടക്കും.
സമസ്ത സെക്രട്ടറി പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പാണക്കാട്, എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, കൺവീനർ ഡോ. ബഷീർ പനങ്ങാങ്ങര, ഇസ്മാഈൽ കുഞ്ഞു ഹാജി മാന്നാർ, എസ്.എൻ.ഇ.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ, മാനേജ്‌മെന്റ് പ്രതിനിധികൾ സംബന്ധിക്കും.
snec milad programme on october 2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."