കുവൈത്ത് : KIC ഫർവാനിയ മേഖല 2025 - 2026 വർഷ മെമ്പർഷിപ് കാമ്പയിൻ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (KIC) ഫർവാനിയ മേഖല തല മെമ്പർഷിപ് കാമ്പയിൻ കഴിഞ്ഞ ദിവസം ഫർവാനിയ ദാറുസ്സലാമിൽ വെച്ച് സംഘടിപ്പിച്ചു. 'പൈതൃക പാതയിൽ പതറാതെ' എന്ന പ്രമേയത്തിൽ നടന്നു വരുന്ന 2025 - 2026 വർഷ മെമ്പർഷിപ് കാമ്പയിൻ കേന്ദ്ര വൈസ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് എടയൂർ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി പ്രാർത്ഥന നിർവഹിച്ചു. മേഖല വൈസ് പ്രസിഡന്റ് അഷ്‌റഫ് അൻവരി അധ്യക്ഷത വഹിച്ചു.
മെമ്പർഷിപ്പ് കൺവൻഷൻ KIC കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി മെമ്പർഷിപ്പ് കൺവൻഷനിൽ ഉത്ബോധന പ്രഭാഷണം നടത്തി. മേഖലയിലെ നിസ്തുല സേവനം നടത്തുന്ന വിഖായ വളണ്ടിയർമാരെ മേഖല പ്രസിഡന്റ് അബ്ദുൽ കരീം ഫൈസി അനുമോദിച്ചു. 2025 - 2026 പുതിയ മെമ്പർഷിപ് KIC കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി യുടെ മകൻ മുഹമ്മദ് മുർഷിദിനെ ചേർത്ത് കൊണ്ട് മേഖല പ്രസിഡണ്ട് അബ്ദുൽ കരീം ഫൈസി ഉദ്ഘാടനം നിർവഹിച്ചു.
മേഖല ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് മൗലവി സ്വാഗതവും റിയാസ് ചെറുവത്തൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."