ആദര്‍ശം അമാനത്താണ് എസ്.കെ.എസ്.എസ്.എഫ് ത്രൈമാസ കാംപയിന്‍
കോഴിക്കോട് : ആദര്‍ശം അമാനത്താണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ത്രൈമാസ കാംപയിന്‍ പദ്ധതി ലോഞ്ചിംഗ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറക്ക് നല്‍കി നിര്‍വ്വഹിച്ചു.
ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന ത്രൈമാസ ആദര്‍ശ കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ 6 ന് വൈകുന്നേരം 4 മണിക്ക് പെരിന്തല്‍മണ്ണ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. തുടര്‍ന്ന് സംസ്ഥാന, ജില്ലാ നേതൃസംഗമങ്ങള്‍, മേഖലാ ആദര്‍ശ സമ്മേളനങ്ങള്‍, മുഖാമുഖങ്ങള്‍, ത്വലബാ ഡിബേറ്റുകള്‍, വിവിധ വിഷയങ്ങളില്‍ വെബിനാറുകള്‍, കാമ്പസ് ടോക്കുകള്‍ എന്നിവ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.
പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സയ്യിദ് ശുഹൈബ് തങ്ങള്‍, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, സയ്യിദ് ഫക്കറുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്‍തള്ളി, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഈന്‍ തങ്ങള്‍ ആസാം, അസ്‌ലം ഫൈസി ബാംഗ്ലൂര്‍, അനീസ് അബ്ബാസി രാജസ്ഥാന്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഷമീര്‍ ഫൈസി ഉടമല,അസ്‌കര്‍ അലി മാസ്റ്റര്‍ കരിമ്പ, അബ്ദുല്‍ ഖാദര്‍ ഹുദവി എറണാകുളം, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, സുധീര്‍ മുസ്ലിയാര്‍ ആലപ്പുഴ,ഫാറൂഖ് ഫൈസി മണിമൂളി, ഷാഫി മാസ്റ്റര്‍ ആട്ടീരി, ഖാസിം ഫൈസി ലക്ഷദ്വീപ്, അലി അക്ബര്‍ മുക്കം, റഊഫ് ഫൈസി ലക്ഷദ്വീപ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, നൂറുദ്ധീന്‍ ഫൈസി, അലി മൗലവി കൊല്ലം, ജാബിര്‍ ഹുദവി എന്നിവര്‍ സംബദ്ധിച്ചു.
The SKSSF launches a three-month campaign, emphasizing uncompromising ideals, to promote social awareness and community development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."