തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില മുകളിലേക്ക്; റെക്കോർഡിനരികിൽ
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു. ഒരു പവന് സ്വർണത്തിന് 280 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 49,360 രൂപയായി ഉയർന്നു. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 6170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ വ്യാഴാഴ്ച സർവകാല റെക്കോർഡ് വിലയിലെത്തിയ വില വെള്ളിയാഴ്ച തന്നെ കുറഞ്ഞിരുന്നു. വ്യാഴാഴ്ച രേഖപ്പെടുത്തിയ 49,440 എന്ന വിലയാണ് സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില. ഇതാണ് വെള്ളി 49,080 രൂപയിലേക്ക് എത്തിയത്. പിന്നീട് ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 49,000 രൂപയിലേക്ക് എത്തുകയായിരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില അമ്പതിനായിരവും കടക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നാണ് കുറഞ്ഞത്.
മാർച്ച് മാസത്തെ സ്വർണവില
1-Mar-24 46320
2-Mar-24 47000
3-Mar-24 47000
4-Mar-24 47000
5-Mar-24 47560
6-Mar-24 47760
7-Mar-24 48080
8-Mar-24 48200
9-Mar-24 48600
10-Mar-24 48600
11-Mar-24 48600
12-Mar-24 48600
13-Mar-24 48280
14-Mar-24 48480
15-Mar-24 48480
16-Mar-24 48480
17-Mar-24 48480
18-Mar-24 48280
19-Mar-24 48640
20-Mar-24 48640
21-Mar-24 49440
22-Mar-24 49080
23-Mar-24 49000
24-Mar-24 49000
25-Mar-24 49000
26-Mar-24 48920
27-Mar-24 49080
28-Mar-24 49360
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."