HOME
DETAILS

തിരുപ്രഭ ക്വിസ് -26 -സ്വാഹിബുല്‍ മിഅ്‌റാജ് (സ്വ)

  
October 01 2024 | 03:10 AM

thiruprabha quiz -26

മക്കയിൽ നിന്ന് മസ്ജിദുൽ അഖ്സയിലേക്ക് ബുറാഖ് എന്ന പ്രത്യേക മൃഗത്തിൻ്റെ മുകളിൽ കയറിയുള്ള നബി (സ്വ) തങ്ങളുടെ (ഇസ്റാഅ്) യാത്രയും തുടർന്ന് മസ്ജിദുൽ അഖ്സയിൽ നിന്ന് ഏഴാകാശവും അതിനപ്പുറവും കടന്നെത്തിയ അവിടുത്തെ ആരോഹണവും (മിഅ്റാജ്) ആണ് "സ്വഹിബുൽ മിഅ്റാജ് " എന്ന നാമകരണത്തിനാധാരം.

തിരു ചരിത്രത്തിൽ ഏറെ സുപ്രധാനമായ സംഭവമാണ് മിഅ്റാജ്. ഒരു രാത്രിയിലെ ചുരുങ്ങിയ സമയത്തിന്നിടയിൽ നടന്ന ഈ വിദൂര യാത്ര സ്വപ്നത്തിലായിരുന്നില്ല. മറിച്ച്, ഉണർച്ചയിൽ ശാരീരികമായ യാത്ര തന്നെയായിരുന്നു. നമുക്ക് മനസിലാകുന്ന രൂപത്തിൽ വിശദീകരിക്കുകയാണെങ്കിൽ, പ്രകാശ വേഗത്തിലായിരുന്നു ബുറാഖ് എന്ന മൃഗത്തിൻ്റെ വേഗത എന്ന് പറയാം. കാരണം, അതിൻ്റെ കാഴ്ച ചെന്നെത്തുന്നയിടത്താണ് അതിൻ്റെ കാൽ പതിയുക എന്ന് ഇമാം മുസ് ലിം (റ) വിൻ്റെ ഹദീസിൽ വന്നിട്ടുണ്ട്. നബി (സ്വ) മദീനയിലേക്ക് ഹിജ്റ പോകുന്നതിന് തൊട്ടു മുൻപായിരുന്നു ഈ സംഭവം. 

നബി (സ്വ) പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ട സമയമായിരുന്നു അത്. അവിടുത്തെ വലം കൈയായിരുന്ന പത്നി മഹതി ഖദീജ(റ)യുടെ വഫാത്തും  സംരക്ഷകനായി നിലകൊണ്ടിരുന്ന പിതൃവ്യൻ അബൂ ത്വാലിബിൻ്റെ മരണവും അതോടൊപ്പം,  ശത്രുക്കളിൽ നിന്നുള്ള കഠിനമായ അതിക്രമങ്ങളുമൊക്കെ നേരിടേണ്ടി വന്ന 'ആമുൽ ഹുസ്ൻ' അഥവാ ദു:ഖത്തിൻ്റെ വർഷമായിരുന്നു അത്. 

അവിടുത്തെ പ്രയാസങ്ങൾക്കൊരു ആശ്വാസമാവാനും അല്ലാഹുവുമായി മുനാജാത് നടത്തുക എന്ന പദവി നേടാനും മുൻകഴിഞ്ഞ അമ്പിയാക്കളുമായി സംവദിക്കാനും സ്വർഗ-നരകങ്ങളും അല്ലാഹു തആലായുടെ മറ്റ് ദൃഷ്ടാന്തങ്ങളും നേരിൽ കണ്ട് മനസിലാക്കാനും, ദൃഢ വിശ്വാസമുള്ളവരെയും അല്ലാത്തവരെയും തിരിച്ചറിയാനുമൊക്കെ ഈ യാത്ര ഹേതുവായി.

 ഒരോ ആകാശ കവാടത്തിലും ആദം (അ), ഈസാ (അ), യഹ്‌യ  (അ), യൂസുഫ് (അ),  ഇബ്റാഹീം (അ), ഇദ്രീസ് (അ), ഹാറൂൻ (അ), മൂസാ (അ) മുതലായ അമ്പിയാക്കളും അവിടെയുള്ള മലക്കുകളും ഊഷ്മളമായി നബി(സ്വ)യെ സ്വീകരിച്ചു. സിദ്റതുൽ മുൻതഹാ എന്ന മഹാ വൃക്ഷത്തിനരികെ വരെ മലക് ജിബ്രീൽ (അ) തങ്ങളെ അനുഗമിച്ചു. അവിടെ വച്ച് നബി (സ്വ) തങ്ങൾ 600 ചിറകുകളും അവയിൽ നിന്ന് മുത്തുകളും മാണിക്യങ്ങളും ഉതിർന്ന് വീഴുന്ന ജിബ്രീൽ(അ)മിൻ്റെ യഥാർത്ഥ മാലാഖാ രൂപം തങ്ങൾക്ക് കാണാൻ അവസരവും ലഭിച്ചു. 

പിന്നീട് ജിബ്രീൽ (അ) ഉൾപ്പെടെ ആർക്കും പ്രവേശിക്കാൻ അനുവാദമില്ലാത്ത സ്ഥാനത്തേക്ക് അവിടുന്ന് ഉയരുകയും അല്ലാഹു തആലായുമായി മുനാജാത് നടത്തുകയും ചെയ്തു. അവിടുത്തെ സമുദായത്തിന് അവരുടെ നാഥനുമായി ആത്മീയമായി സംവദിക്കാൻ അവസരമൊരുക്കുന്ന അഞ്ചു നേരത്തെ നിസ്കാരങ്ങൾ എന്ന സമ്മാനവുമായാണ് അവിടുന്ന് തിരിച്ചു വന്നത്.

യാത്ര കഴിഞ്ഞ് തിരിച്ചു വന്ന് പ്രഭാതത്തിൽ യാത്രയെ കുറിച്ച് അവിടുന്ന് വിശദീകരിച്ചപ്പോൾ അബൂ ജഹൽ അടക്കമുള്ള ശത്രുപക്ഷവും കപട വിശ്വാസികളും കളവാക്കുകയും പരിഹസിക്കുകയും ചെയ്തു. പിന്നീട്, ശത്രുക്കൾ അബൂബക്റ്(റ)വിൻ്റെയടുത്ത് ചെന്ന് പറഞ്ഞു: "അബൂബക്കറേ, നിൻ്റെ സ്നേഹിതൻ ഈ കഴിഞ്ഞ രാത്രി ബൈതുൽ മുഖദ്ദസിൽ പോയി അവിടെ നിസ്കാരം നിർവഹിച്ച് മക്കയിൽ തിരിച്ചെത്തിയിരിക്കുന്നുവെന്ന് വാദിക്കുന്നു! നിങ്ങളെന്ത് പറയുന്നു?  അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് സത്യം, അവിടുന്ന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമായിരിക്കും. നിങ്ങൾക്ക് അതിലെന്താണിത്ര അത്ഭുതപ്പെടാൻ?! 

അല്ലാഹുവാണ് സത്യം, ആകാശത്ത് നിന്ന് (അല്ലാഹുവിൽ നിന്ന്) രാത്രിയോ പകലോ പല സമയത്തും വൃത്താന്തങ്ങൾ തങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നുവെന്ന് അവിടുന്നോട് പറയാറുണ്ടല്ലോ. എന്നിട്ട് ഞാനത് വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങൾ നടക്കാത്ത കാര്യമാണെന്ന് അത്ഭുതപ്പെട്ടു പറയുന്ന കാര്യത്തെക്കാൾ വിദൂരമായ കാര്യമല്ലേ ഇത് (ഞാനീ പറഞ്ഞത്)?"

പിന്നീട് അബൂബക്കർ (റ) നബി(സ്വ)യുടെ സമീപത്ത് ചെന്ന് വിശദമായി കാര്യങ്ങൾ കേൾക്കുകയും യാത്രയിലെ ഓരോ കാര്യങ്ങൾ പറയുമ്പോഴും "അങ്ങ് സത്യമാണ് പറയുന്നത്, അങ്ങ് അല്ലാഹുവിൻ്റെ ദൂതരാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു" എന്ന് അദ്ദേഹം പറയുകയും ചെയ്തു. തുടർന്നാണ് നബി (സ്വ) തങ്ങൾ അദ്ദേഹത്തിന് "അസ്സിദ്ദീഖ്", അഥവാ വല്ലാതെ സത്യമാക്കുന്ന വ്യക്തി എന്ന് നാമകരണം ചെയ്യുന്നത്. സത്യവിശ്വാസിയുടെ ആത്മീയ മിഅ്റാജായ നിസ്കാരങ്ങൾ യഥാവിധി നിർവഹിക്കാൻ നമുക്കുള്ള പ്രചോദനവും കൂടിയാണ് "സ്വാഹിബുൽ മിഅ്റാജ് (സ്വ)" എന്ന നാമം നമുക്ക് നൽകുന്ന ഊർജം. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. 

 

thie99.JPG



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മൃഗങ്ങളെ അറുക്കുന്ന അവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  3 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  3 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  3 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  3 days ago
No Image

കാലാവധി കഴിഞ്ഞ് ഒൻപത് ജില്ലാ സെക്രട്ടറിമാർ; ഡി.ടി.പി.സിയുടെ  പ്രവർത്തനം അവതാളത്തിൽ

Kerala
  •  3 days ago
No Image

സ്വന്തം ജനതയ്ക്കു മേല്‍ പോലും രാസായുധ പ്രയോഗം...; ബശ്ശാര്‍ എന്ന 'സിംഹ'ത്തിന്റെ വീഴ്ച

International
  •  3 days ago
No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  3 days ago