പണിമുടക്ക്: ഐക്യ ട്രേഡ് യൂണിയന് റാലി നടത്തി
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡത്തിലെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് മുനിസിപ്പാലിറ്റിയുടെ മുന്നില്‍ നിന്നും നൂറു കണക്കിന് തൊഴിലാളി പ്രവര്‍ത്തകര്‍ അണി നിരന്ന് നഗരം ചുറ്റി റാലി നടത്തി. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന അഖിലേന്ത്യാ പണി മുടക്ക് വിജയിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ റാലിക്ക് ഐക്യ ട്രേഡ് യൂണിയന് നേതാക്കള്‍ നേതൃത്വം നല്കി. റാലി മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ എത്തിയപ്പോള്‍ സമരസമിതി ചെയര്മാന് ജോണ്‍ തെരുവത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം സമര സമിതി കണ്‍വീനര്‍ എം.എ സഹീര്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ എം.ആര്. പ്രഭാകരന്, ഇ.കെ. സുരേഷ്, പി.എന്‍. ഏലിയാസ്, കെ.ജി. അനില്‍കുമാര്‍, പി.പി. എല്‍ദോസ്, വി.കെ. മണി, സി.കെ. സോമന്, പി.എം. ഇബ്രാഹിം, ജോളി പൊട്ടയ്ക്കന്‍, ഒ.പി. ബേബി, കെ.പി. ജോയി, പങ്കജാക്ഷന് നായര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സെപ്റ്റംബര്‍ ഒന്നാം തീയതി വൈകിട്ട് എല്ലാ പഞ്ചായത്തുകളിലും ഐക്യ ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനങ്ങള്‍ നടത്തുമെന്നും സെപ്റ്റംബര്‍ രണ്ടിന് എല്ലാ വിഭാഗം തൊഴിലാളികളും പണി മുടക്കി കച്ചേരിത്താഴത്ത് സമരോത്സവം സംഘടിപ്പിച്ചിരിക്കും.
രാവിലെ ഒന്‍പത് മുതല്‍ അഞ്ച് മണിവരെ സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളി കുടുംബങ്ങളുടെ വിവിധ കലാപരിപാടികളും ചര്‍ച്ചകളും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാട്ടിലെ സമരചരിത്രത്തില്‍ ഏറ്റവും വലിയ തൊഴിലാളി മുന്നേറ്റമാണ് നടക്കുന്നതെന്ന് സമരത്തിന്റെ ഭാഗമായി ഇന്നുനടന്ന റാലി മൂവാറ്റുപുഴയില്‍ തെളിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."