പെര്‍ഫ്യൂമടിക്കുമ്പോള്‍ ജാഗ്രതൈ: ബോഡി പെര്‍ഫ്യൂമില്‍ നിന്നുള്ള വിഷപ്പുകയേറ്റ് 12കാരന് ഹൃദയാഘാതം
കുളിച്ചൊരുങ്ങിക്കഴിഞ്ഞാല്‍ സ്‌പ്രേ അടിക്കുന്ന ശീലമുള്ളവരാണ് പലരും. പ്രത്യേകിച്ചു പുറത്തു പോകുമ്പോള്‍ സ്േ്രപ അടിക്കാത്തവര്‍ വളരെ കുറവായിരിക്കും. ബോഡി ലോഷനും ബോഡി പെര്‍ഫ്യൂമുകളും മറ്റു സുഗന്ധ പദാര്‍ഥങ്ങളുമൊക്കെ ഉപയോഗിക്കുന്നവരാണ് നമ്മള്‍. മാത്രമല്ല, നല്ല മണം ലഭിക്കാന്‍ വിലകൂടിയ പെര്‍ഫ്യൂമകള്‍ മികച്ച ഓപ്ഷനായി സ്വീകരിക്കാറുമുണ്ട് നമ്മള്‍. എന്നാല്‍ ബോഡി പെര്‍ഫ്യൂമുകളില്‍ ഉള്‍പ്പെടെ അടങ്ങിയിരിക്കുന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
12 വയസുള്ള ആണ്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കുന്നു. അസുഖം വരാനുള്ള കാരണമാണ് എല്ലാവരേയും ഞെട്ടിച്ചത്. കുട്ടി സ്ഥിരമായി ശരീരത്തിലെ ദുര്‍ഗന്ധം അകറ്റുന്നതിനുവേണ്ടി ബോഡി പെര്‍ഫ്യുമുകളും സ്‌പ്രേകളും ഉപയോഗിക്കാറുണ്ട്. അതില്‍ നിന്നുള്ള വിഷ പുക കുട്ടി ശ്വസിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.
ഇംഗ്ലണ്ടിലെ ഡോണ്‍കാസ്റ്ററിലാണ് സംഭവം. ഗുരുതരമായ ശ്വാസതസ്സവും നെഞ്ചുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഹൃദയാഘാതമാണെന്ന് മനസിലാവുന്നത്. തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് അസുഖം വരാനുള്ള കാരണം രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ള ഫ്യൂമുകള്‍ ഉപയോഗിച്ചതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്.
അമിതമായ അളവില്‍ രാസവസ്തുക്കളടങ്ങിയിട്ടുള്ള ഫ്യൂമുകള്‍ ഉപയോഗിക്കുന്നതു മൂലം മനുഷ്യ ശരീരത്തിലെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയ്ക്കുകയും ഇത് ഹൈപ്പോക്‌സിയയിലേക്കും തുടര്‍ന്ന് ഹൃദയാഘാതത്തിലേക്കും നയിക്കുകയും ചെയ്യുന്നു. അപൂര്‍വം ചില സാഹചാര്യങ്ങളില്‍ നെഞ്ചു വേദന, ബോധം നഷ്ടപ്പെടുക, ഹൃദയമിടിപ്പിലെ ഏറ്റക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ചിലര്‍ കാണിക്കാറുണ്ട്.
ബോഡി പെര്‍ഫ്യൂമുകളെ കൂടാതെ ഹെയര്‍ സ്‌പ്രേ, നെയില്‍ പോളിഷ് തുടങ്ങിയവയ ഉപയോഗിക്കുന്നവരിലും ഇത്തരം അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗുരുതര അപകടങ്ങള്‍ക്ക് ഇടയാക്കുന്ന ഇത്തരം ഫ്യൂമുകള്‍ ഹൃദയത്തേയും ശ്വാസകോശത്തേയുമായിരിക്കും പ്രധാനമായും ബാധിക്കുക.
കെമിക്കല്‍ ഗ്യാസുകളും മറ്റ് പദാര്‍ഥങ്ങളും ശ്വാസനാളത്തേയും ശ്വാസകോശത്തേയും വിപരീതമായി ബാധിക്കുമെന്നും ആസ്ത്മ, ശ്വാസതടസ്സം തുടങ്ങിയ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും പറയപ്പെടുന്നു. ഇത്തരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ള ഫ്യൂമുകളും സ്‌പ്രേകളും അമിതമായി ഉപയോഗിക്കുന്നവരില്‍ ശ്വാസ തടസ്സവും തുമ്മലും അമിതമായ കഫം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."