180 ടെസ്റ്റ് വിജയങ്ങള്‍; റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ത്യ
കാണ്‍പുര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ റെക്കോര്‍ഡ് നേട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ മറികടന്നു. രണ്ടാം ടെസ്റ്റില്‍ ഉജ്ജ്വല ജയത്തോടെയാണ് ഇന്ത്യയുടെ നേട്ടം. കാണ്‍പുരിലേത് ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന 180ാം വിജയമാണ്.
ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 179 വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയെ അഞ്ചാം സ്ഥാനത്തേക്ക് പിന്‍തള്ളി. രണ്ടാം ടെസ്റ്റ് വിജയത്തോടെയാണ് ഇന്ത്യ എലൈറ്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തിയത്. 581 ടെസ്റ്റുകളാണ് ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ കളിച്ചത്, ഇതില്‍ 180 വിജയങ്ങളാണുള്ളത്, 222 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
866 മത്സരങ്ങളില്‍ നിന്നു അവര്‍ക്ക് 414 വിജയങ്ങളുമായി ഓസ്‌ട്രേലിയയാണ് വിജയങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 1077 ടെസ്റ്റുകളില്‍ നിന്ന് 397 വിജയങ്ങളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും, 580 മത്സരങ്ങളില്‍ നിന്ന് 183 വിജയങ്ങളുള്ള വെസ്റ്റ് ഇന്‍ഡീസ് മൂന്നാം സ്ഥാനത്തുമാണ്.
India's cricket team celebrates a historic milestone, achieving 180 Test victories, solidifying its position as one of the world's top cricketing nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."