മലപ്പുറം ജില്ലയെ അപമാനിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹം-കെ.ഐ.സി
കുവൈത്ത് സിറ്റി: സ്വര്‍ണക്കടത്തിന്റേയും ഹവാലയുടേയും പേര് പറഞ്ഞു മലപ്പുറം ജില്ലയെ അപമാനിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനക്കെതിരെ കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) ശക്തമായി പ്രതിഷേധിച്ചു.
സംഘ് പരിവാറുമായി ബന്ധപ്പെടുത്തി സംസ്ഥാനത്തെ നിയമപാലകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വരുന്ന ആരോപണങ്ങളും, ആര്‍.എസ്.എസ് നേതാവ് ഇത് സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുമുൾപ്പെടെ രാഷട്രീയ ചര്‍ച്ചയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ സുതാര്യവും നീതിബോധത്തോടെയും കൈകാര്യം ചെയ്യേണ്ട അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ ഗൗരവമായ ഇടപടെലിന് ശ്രമിക്കുന്നതിന് പകരം, രാഷ്ട്രീയപ്രേരിതമായ ആരോപണമുന്നയിച്ച് മലപ്പുറത്തെ ജനങ്ങളെ സംശയത്തിന്റെ മുള്‍മുനയിലാക്കിയും, സംഘ് പരിവാറിന്റെ അജന്‍ഡകള്‍ക്ക് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലനപനീയമായ നടപടിയാണെന്ന് കെ.ഐ.സി കേന്ദ്ര നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."