വിദ്യാര്‍ഥികള്‍ക്ക് അല്‍മാഹിര്‍ അറബിക് സ്‌കോളര്‍ഷിപ്പ്; കൂടുതലറിയാം
ഹാറൂന്‍ റശീദ് എടക്കുളം
പുത്തനത്താണി: സ്‌കൂള്‍ തലത്തില്‍ അറബിഭാഷാ പഠന പ്രോത്സാഹനത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ് പരീക്ഷയാണ് അല്‍മാഹിര്‍. സംസ്ഥാന തലത്തില്‍ പൊതുവിദ്യാഭ്യാസ അറബിക് യൂനിറ്റിന്റെ (ASO)യുംജില്ലകളില്‍ IME/ WIMGE മാരുടെയും മേല്‍നോട്ടത്തില്‍ജില്ലാ/സബ് ജില്ലാ അക്കാദമിക്ക് കോംപ്ലക്‌സ് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പരീക്ഷ നടക്കുന്നത്.
ക്ലാസുകള്‍
എല്‍.പി വിഭാഗത്തില്‍ നാലാം ക്ലാസുകാര്‍ക്കും യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസുകാര്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്താം ക്ലാസുകാര്‍ക്കും ഈ പരീക്ഷ എഴുതാം.
പരീക്ഷാ രീതി
സ്‌കൂള്‍തല സ്‌ക്രീനിങ് പരീക്ഷയില്‍ 20 ചോദ്യങ്ങളാണ് ഉണ്ടാവുക. അതില്‍ എട്ട് ചോദ്യങ്ങള്‍ 4,7,10 (അതത് വിഭാഗത്തിന്റേത് മാത്രം) ക്ലാസ്സുകളിലെ ആദ്യത്തെ രണ്ട് യൂനിറ്റ് അടിസ്ഥാനപ്പെടുത്തിയും നാല് ചോദ്യങ്ങള്‍ മുന്‍ വര്‍ഷം (3,6, 9 ക്ലാസുകളില്‍) പഠിച്ച ടെക്സ്റ്റ് ബുക്ക് അടിസ്ഥാനപ്പെടുത്തിയും നാല് ചോദ്യങ്ങള്‍ അറബിക് ചരിത്രം അടിസ്ഥാനപ്പെടുത്തിയും നാല് ചോദ്യങ്ങള്‍ പൊതുവിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയുമായിരിക്കും.
എന്നാല്‍ ഫൈനല്‍ പരീക്ഷയ്ക്ക് 60 ശതമാനം ചോദ്യങ്ങള്‍ മുന്‍കൂട്ടി തരുന്ന ചോദ്യബാങ്കില്‍നിന്നും 40 ശതമാനം ചോദ്യങ്ങള്‍ കാലിക വിഷയങ്ങള്‍ ഉള്‍പ്പെടെ ചോദ്യബാങ്കിനു പുറത്തുനിന്നുമായിരിക്കും. ഒക്ടോബര്‍ ആദ്യ വാരം തന്നെ എല്ലാ അധ്യാപകര്‍ക്കും ചോദ്യബാങ്ക് ATC ഗ്രൂപ്പുകളിലൂടെ ലഭ്യമാകും.
സ്‌കൂള്‍തലത്തിലെ സ്‌ക്രീനിങ് പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാനുള്ള യോഗ്യത.
സ്‌കോളര്‍ഷിപ്പ്
സ്‌കോളര്‍ഷിപ്പ് തുക 200 രൂപയാണ്. DGEയും ASOയും ഒപ്പുവച്ച സര്‍ട്ടിഫിക്കറ്റുകള്‍ കൂടിഫൈനല്‍ തലത്തില്‍ സ്‌കോളര്‍ഷിപ്പിന്അര്‍ഹരായ കുട്ടികള്‍ക്ക് ലഭ്യമായിരിക്കും. അറബിക് അധ്യാപകരുടെ കൂട്ടായ്മയായ ATC യുടെ നേതൃത്വത്തിലാണ് സ്‌കോളര്‍ഷിപ്പ് തുക കണ്ടെത്തുന്നത്.
പരീക്ഷ
സ്‌കൂള്‍തല സ്‌ക്രീനിങ് പരീക്ഷ നേരത്തെ ഒക്ടോബര്‍ 3ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ മറ്റൊരു തീയതിയിലായിരിക്കും പരീക്ഷ നടക്കുക. തീയതി ഉടനെ അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറബിക് സ്‌പെഷ്യല്‍ ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. ഫൈനല്‍ തലത്തില്‍ ഒക്ടോബര്‍ 26ന് രാവിലെ പത്തിന് സബ് ജില്ലാ കേന്ദ്രങ്ങളില്‍വച്ച് നടക്കും. സ്‌കൂള്‍തലത്തില്‍ പരീക്ഷനടത്താന്‍വേണ്ടചോദ്യപ്പേപ്പര്‍ ഓരോ സ്‌കൂളിലേക്കുംATC മുഖേന ലഭ്യമാക്കും. ഫൈനല്‍തലംചോദ്യപേപ്പര്‍ഓരോ ATC യും സംസ്ഥാനതലത്തില്‍നിന്നും ലഭ്യമാക്കും.
മൂല്യനിര്‍ണയം
ഓരോ സബ് ജില്ലയിലെയും വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരീക്ഷ അതത് ATC സെക്രട്ടറിമാരുടെ ചുമതലയില്‍മൂല്യനിര്‍ണയംനടത്തിയ ശേഷം ജില്ലാ ATC സെക്രട്ടറിക്ക് കൈമാറുകയും ശേഷം ജില്ലാ ATC സെക്രട്ടറി മുഖാന്തിരം DDE ഫലം പ്രഖ്യാപിക്കുന്നതുമാണ്.
പി.ജി മെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്കും തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്ററിലും (ആര്‍.സി.സി) സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേക്കും 202425 വര്‍ഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ 7ന് വൈകുന്നേരം 4 മണി വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
ഡെന്റല്‍ കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു
ബിരുദാനന്തര ബിരുദ ഡെന്റല്‍ കോഴ്‌സില്‍ സംസ്ഥാനത്തെ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും നീറ്റ് എം.ഡി.എസ് യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 6ന് രാത്രി 11.59 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in.
Almahir Arabic Scholarship for Students Know more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."