അറിയാമോ തേങ്ങാപാലിന്റെ ആരോഗ്യ ഗുണങ്ങള്‍? എല്ലാ രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണിത്
മലയാളകള്‍ക്ക് തേങ്ങയും തേങ്ങാപാലുമൊന്നുമില്ലാത്ത കളിയില്ല. നമ്മുടെ പാചകത്തില്‍ രൂചികൂട്ടാന്‍ നമ്മള്‍ ഇതുപയോഗിക്കാറുമുണ്ട്. കറികളിലും പലഹാരങ്ങളിലും മാത്രമല്ല, തേങ്ങാപാലൊഴിച്ച് വെള്ളവും നമ്മള്‍ കുടിക്കാറുണ്ട്. ഇതു രുചികൂട്ടാന്‍ മാത്രമല്ല, എല്ലാവിധ രോഗങ്ങള്‍ക്കുമുള്ള പ്രതിവിധികൂടിയാണ്.
കൊളസ്‌ട്രോള്‍ മുതല്‍ ഹൃദ്രോഗം പോലുള്ളവ അകറ്റാനുള്ള കഴിവും തേങ്ങാപാലിനുണ്ട്.നമ്മുടെ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ ദിവസവും ഒരു ഗ്ലാസ് തേങ്ങാപാല്‍ കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റികയും നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും നല്ലത്് തേങ്ങാപാല്‍ തന്നെയാണ്. ഇതില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പോഷകഗുണങ്ങളുമടങ്ങിയിട്ടുണ്ട്.
ചൂടുതോന്നുന്ന സമയത്ത് ശരീരത്തിലെ നിര്‍ജലീകരണം തടയാനും തണുപ്പ് തോന്നാനും ഒരു ഗ്ലാസ് തേങ്ങാപാല്‍ കുടിക്കുന്നത് നല്ലതാണ്. ലാക്ടോസ് ദഹിക്കാനും ആഗിരണം ചെയ്യാനും പ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലൊരു പാനീയം തന്നെയാണ് തേങ്ങാപാല്‍.
മുലപ്പാലിലടങ്ങിയ ലൗറിക് ആസിഡിന്റെ സാന്നിധ്യവും തേങ്ങാപാലില്‍ ഉണ്ട്. വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ് എന്നിവ തേങ്ങാപാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇനി എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം കിട്ടാനാണെങ്കില്‍ തേങ്ങാപാലില്‍ അല്‍പം ഉലുവ ചേര്‍ത്ത് കഴിക്കുന്നതും സഹായിക്കും.
പ്രമേഹരോഗികളാണെങ്കില്‍ ദിവസവും തേങ്ങാപാലില്‍ ഉലുവയോ എള്ളോ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. തേങ്ങാപാലില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ വിളര്‍ച്ച തടയാനും നല്ലൊരു മരുന്നാണ് തേങ്ങാപാല്‍.
പശുവിന്‍ പാലിനേക്കാള്‍ നല്ലതുമാണ് തേങ്ങാപാല്‍. തേങ്ങാപാലില്‍ വൈറ്റമിന്‍ സി, ലോറിക് ആസിഡ് എന്നിവയും ധാരാളമുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
തേങ്ങാപാലിന്റെ ഇലക്ട്രോലൈറ്റ് ഗുണങ്ങള്‍, പേശികളുടെ വേദന, അമിതമായി ചൂടേല്‍ക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും തടയും. പാലിലെ ലാക്ടോസ് ദഹനത്തിന് പ്രശ്‌നമുള്ളവര്‍ക്ക് ശീലമാക്കാവുന്ന പാനീയമാണ് തേങ്ങാപാല്‍. ഇത് എളുപ്പത്തില്‍ ദഹിക്കുമെന്നതു തന്നെയാണ് ഇതിന്റെ കാരണം.
തേങ്ങാപാലിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നതാണ്. വിളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ തേങ്ങാപാല്‍ ശീലമാക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് തേങ്ങാപാലിനുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Coconut is an essential ingredient in Malayali cuisine, with no celebration complete without it. We often use it to enhance the flavor in curries and snacks, and we also enjoy drinking coconut water for refreshment. Not only does it add taste, but coconut also offers numerous health benefits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."