ഉഹദ് യുദ്ധവുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ ബദ്ർ (സത്യദൂതർ. ഭാഗം 29)
പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ ഇരുപത്തിയൊമ്പതാം ഭാഗം.വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും suprabhaathamonline ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.
യുദ്ധത്തിലുണ്ടായ പരാജയത്തിന് പ്രതികാരം ചെയ്യാൻ മക്കക്കാർ തീരുമാനിച്ചു. അങ്ങനെയാണ് ഉഹദിൽ വച്ച് രണ്ടാം യുദ്ധം ഉണ്ടാകുന്നത്. സൈന്യത്തെ വിന്യസിക്കുന്ന സമയത്ത് അബ്ദുല്ലാഹിബ്നു ജുബൈർ(റ) വിന്റെ നേതൃത്വത്തിൽ 50 അമ്പെയ്ത്തു വിദഗ്ദരെ പുണ്യനബി കുന്നിന് മുകളിൽ നിർത്തി. ഞങ്ങളെ പക്ഷികൾ കൊത്തിവലിക്കുന്നത് കണ്ടാലും ശത്രുക്കൾ പരാജയപ്പെടുന്നത് കണ്ടാലും എന്റെ സമ്മതമില്ലാതെ നിങ്ങൾ താഴെയിറങ്ങരുത് എന്നു കല്പിക്കുകയും ചെയ്തു (സഹീഹ് ബുഖാരി 3039).
ശത്രുക്കൾ പരാജയപ്പെടുന്നത് കണ്ടാലും നിങ്ങൾ അവിടെ നിന്നും താഴെ ഇറങ്ങരുത് എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണ്? ആദ്യ ഘട്ടത്തിൽ പരാജയപ്പെട്ടാലും ശത്രുക്കൾ ഉടൻ തന്നെ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നല്ലേ. അതുപോലെ തന്നെ സംഭവിച്ചു. അന്ന് ശത്രുപക്ഷത്തായിരുന്ന ഖാലിദ് ബിൻ വലീദ്(റ) വിന്റെ തന്ത്രത്തിൽ ശത്രുക്കൾ വിശ്വാസികളെ പുറകിൽ നിന്നും വളഞ്ഞു. കുന്നിന് മുകളിൽ അമ്പെയ്‌ത്തുകാർ ഉണ്ടായിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു. ഇരുഭാഗങ്ങളിൽ നിന്നും ശത്രുക്കൾ ആക്രമിച്ചപ്പോൾ 70 പേർ രക്തസാക്ഷികളായി. അതിൽ പ്രവാചകരുടെ പിതൃവ്യനും കളിക്കൂട്ടുകാരനുമായിരുന്ന ഹംസ(റ)വും ഉണ്ടായിരുന്നു. നബി തങ്ങളുടെ മുൻപല്ല് പൊട്ടി. മുഹമ്മദ് കൊല്ലപ്പെട്ടുവെന്ന് ശത്രുക്കൾ കിംവദന്തി പരത്തിയപ്പോൾ 11പേരൊഴികെ എല്ലാ അനുയായികളും പിന്തിരിഞ്ഞോടി. പിന്നീട് വാർത്ത വ്യാജമായിരുന്നു എന്ന് മനസ്സിലായപ്പോൾ അവർ തിരിച്ചു വരികയും വൻ പരാജയം ഒഴിവാവുകയും ചെയ്തു. ശത്രുപക്ഷത്തു നിന്നും 20ലേറെ പേർ വധിക്കപ്പെട്ടു.
ഉഹദിൽ രക്തസാക്ഷികളായവരുടെ ജനാസ നിസ്കരിച്ച ശേഷം മിമ്പറിൽ കയറി നടത്തിയ ഒരു പ്രസംഗമുണ്ട്. അതിന്റെ അവസാനത്തിൽഇങ്ങനെ കാണാം. “അല്ലാഹുവാണേ, എന്റെ കാലശേഷം നിങ്ങൾ അല്ലാഹുവിനെ പങ്കുചേർക്കുമെന്ന ഭയം എനിക്കില്ല.മറിച്ച്, നിങ്ങൾ ഈ ഭൂമിയിലെ സമ്പത്തിനു വേണ്ടി പരസ്പരം മത്സരിക്കുമോ എന്നാണ് ഞാൻ ഭയക്കുന്നത്”(സഹീഹ് ബുഖാരി 6426). രണ്ടു മഹാപ്രവചനങ്ങൾ ഈ ഒരു ഹദീസിലുണ്ട്. ഒന്ന്, ഇനി കലാന്ത്യം വരെ മുസ്‌ലിംകൾ അല്ലാഹുവിനെ പങ്കുചേർക്കില്ല എന്നതാണ്. മുൻകാല പ്രവാചകരുടെ സമുദായങ്ങൾ പിൽക്കാലത്തു അല്ലാഹുവിന് പുറമെ സൃഷ്ടികളെ ആരാധിച്ചിട്ടുണ്ടല്ലോ. എന്നാൽ എന്റെ സമുദായത്തിൽ അതുണ്ടാകില്ലെന്ന് പ്രവചിക്കുകയാണ് പുണ്യ നബി. മറ്റൊന്ന്, ഭൗതികലക്ഷ്യങ്ങൾക്ക് വേണ്ടി നിങ്ങൾ പരസ്പരം മത്സരിക്കും എന്ന പ്രവചനമാണ്.മക്കയിൽ സ്വത്തുപേക്ഷിച്ചു വന്ന മുഹജിറുകൾക്ക് തങ്ങളുടെ സ്വത്ത് വീതിച്ചു നൽകിയ അൻസാറുകളോടാണ് എന്റെ കാലശേഷം നിങ്ങളുടെ പിൻഗാമികൾ സമ്പത്തിനു വേണ്ടി പരസ്പരം മത്സരിക്കും എന്ന് പറയുന്നത്. ഇന്നും അറബ് ലോകത്ത് അത് നാം കണ്ടുകൊണ്ടേയിരിക്കുന്നു.
വിഡിയോ കാണുന്നതിന്; https://youtu.be/FasTdyzvn0Y?si=EOunfura5dWwJSIA
മുൻ ലേഖനങ്ങൾ വായിക്കുന്നതിന്: https://www.suprabhaatham.com/readmore?tag=Sathyadoothar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."