HOME
DETAILS

അത്തച്ചമയത്തിന് രാജനഗരി ചമഞ്ഞൊരുങ്ങി

  
backup
August 31 2016 | 20:08 PM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%ae%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf


തൃപ്പൂണിത്തുറ: അത്തച്ചമയത്തിന് രാജനഗരി അണിഞ്ഞൊരുങ്ങി. ചമയക്കാഴ്ചകളൊരുക്കി അത്തംഘോഷയാത്ര ഞായറാഴ്ച നടക്കും. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വര്‍ണ വിസ്മയങ്ങളുമായി തിരുവോണ പുലരിയെ വരവേല്‍ക്കുന്നത് തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തം ഘോഷയാത്രയോടെയാണ്.
ഞായറാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അത്താഘോഷം ഉദ്ഘാടനം ചെയ്യും. എം സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ.വി തോമസ് എം.പി, അനൂപ് ജേക്കബ് എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, ജനറല്‍ കണ്‍വീനര്‍ വി.ആര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് നഗരം ചുറ്റി വര്‍ണാഭമായ അത്തംഘോഷയാത്ര ആരംഭിക്കും.
സിയോന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് പൂക്കള മത്സരവും വൈകിട്ട് മൂന്ന് മുതല്‍ പൂക്കള പ്രദര്‍ശനവും നടക്കും. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തില്‍ കലാസന്ധ്യ ഉദ്ഘാടനം, നാടന്‍പാട്ടും ദൃശ്യാവതരണവും. തിങ്കളാഴ്ച വൈകിട്ട് 5.30ന് വസന്ത ഗീതങ്ങള്‍, 6.30ന് വോഡാഫോണ്‍ കോമഡി താരങ്ങളുടെ കോമഡി ഷോ, ചൊവ്വാഴ്ച വൈകിട്ട് ആറിന് ഡാന്‍സ് ഇവന്റ്, ഏഴിന് മ്യൂസിക്കല്‍ പ്രോഗ്രാം പി.ബി ജങ്ഷന്‍, ബുധനാഴ്ച വൈകിട്ട് അഞ്ചിന് കലാസാഹിത്യ സാംസ്‌കാരിക വേദികളിലെ പ്രമുഖ വ്യക്തികളെ ആദരിക്കല്‍, 6.30ന് മജീഷ്യന്‍ കെ.എന്‍ കുട്ടിയുടെ മാജിക് വേള്‍ഡ്, ഏഴിന് വിഭിന്നശേഷിയുള്ള കുട്ടികള്‍ അവതരിപ്പിക്കുന്ന സ്പര്‍ശന്‍ മെലഡീസ്, വ്യാഴാഴ്ച വൈകിട്ട് 5.30ന് നങ്ങ്യാര്‍കൂത്ത്, ഏഴിന് വില്ലടിച്ചാംപാട്ട്, വെള്ളിയാഴ്ച വൈകിട്ട് ആറിന് ഇടയ്ക്ക നാദലയം, ഏഴിന് നൃത്ത സംഗീതനിശ. ശനിയാഴ്ച വൈകിട്ട് 5.30ന് ചാക്യാര്‍കൂത്ത്, 6.30ന് ഗാനമേള മിഡില്‍ ഈസ് ദഗോള്‍ഡ്. ഞായറാഴ്ച വൈകിട്ട് 5.30ന് തിരുവാതിരകളി, ആറിന് തിരുവാങ്കുളം ആദര്‍ശിലെ കുട്ടികളുടെ കലാപരിപാടികള്‍, ഏഴിന് നഗരസഭാംഗങ്ങളുടെ സംഘഗാനം, 7.30ന് ദുര്യോധന വധം കഥകളി എന്നിവയാണ് പരാപിടകള്‍. 13ന് അത്തപതാകയുടെ തൃക്കാക്കര പ്രയാണം.
ഇത്തവണ അത്താഘോഷം ഞായറാഴ്ചയായതിനാല്‍ വന്‍ ജനാവലി അത്തംഘോഷയാത്ര കാണാന്‍ നഗരത്തിലെത്തും.
ഘോഷയാത്രയെ ജനങ്ങള്‍ ഞെക്കി ഞെരുക്കി കടന്നുപോകാതിരിക്കാന്‍ ബാരിക്കേഡ് സ്ഥാപിക്കുന്നുണ്ട്. കൂടാതെ ധാരാളം പൊലിസുകാരെയും വിന്യസിക്കുമെന്ന് അത്താഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago