സഹകരണ മെഡിക്കല്‍ ലാബ് ഉദ്ഘാടനം ചെയ്തു
അങ്കമാലി: അര്‍ബന്‍ ബാങ്കിന്റെ പുതിയ സംരംഭമായ സഹകരണ മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം റോജി.എം.ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. ഈവനിങ് കൗണ്ടര്‍ മുന്‍മന്ത്രി അഡ്വ. ജോസ് തെറ്റയില്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നിക്ഷേപകരെ മുന്‍ എം.എല്‍.എ പി.ജെ.ജോയി ആദരിച്ചു.
ഇ.സി.ജി സെന്ററിന്റെ ഉദ്ഘാടനം അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.എ.ഗ്രേസിയും, ലോക്കര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം എറണാകുളം അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍. വിജയകുമാറും മെഡിക്കല്‍ കാര്‍ഡ് വിതരണം ദേശീയ സഹകരണ ഫെഡറേഷന്‍ ഡയറക്ടര്‍ കെ.പി.ബേബിയും നിര്‍വഹിച്ചു. സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് പി.ടി.പോള്‍ അധ്യക്ഷത വഹിച്ചു.സഹകരണ
മെഡിക്കല്‍ ലാബ് എല്ലാത്തരം ആധുനിക രോഗനിര്‍ണ്ണയ ടെസ്റ്റുകളും നടത്തത്തക്കവിധം സജ്ജീകരിച്ചിട്ടുള്ളതാണെന്ന് ബാങ്ക് പ്രസിഡന്റ് പി.ടി പോള്‍ പറഞ്ഞു. വൃക്കരോഗസംബന്ധമായ ടെസ്റ്റുകള്‍, ഹൃദയരോഗ സംബന്ധമായ ടെസ്റ്റുകള്‍, ലിവര്‍ സംബന്ധമായ ടെസ്റ്റുകള്‍, ഹോര്‍മോണ്‍ സംബന്ധമായ ടെസ്റ്റുകള്‍, മൂത്രാശയ രോഗനിര്‍ണ്ണയ ടെസ്റ്റുകള്‍, ക്യാന്‍സര്‍ സംബന്ധമായ ടെസ്റ്റുകള്‍ തുടങ്ങി എല്ലാ ടെസ്റ്റുകള്‍ക്കും നിലവിലുള്ള ചാര്‍ജ്ജില്‍ നിന്നും 50 ശതമാനം കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ലബോറട്ടറി രംഗത്ത് പാവപ്പെട്ട രോഗികളെ
സാമ്പത്തിക ചൂഷണത്തില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബാങ്ക് ഈ രംഗത്ത് ഇടപെടുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള എല്ലാ മെഡിക്കല്‍ സ്റ്റോറുകളോടും അനുബന്ധിച്ച് രോഗനിര്‍ണയ പരിശോധനകള്‍ക്കുള്ള കളക്ഷന്‍ സെന്ററുകളും കാലടിയില്‍ ഒരു ലബോറട്ടറിയും തുടങ്ങുവാന്‍ ലക്ഷ്യമിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."