സ്ഥിരമായി ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കുന്നവരാണോ? കേള്‍വിശക്തി പോവാതിരിക്കണമെങ്കില്‍ ശ്രദ്ധിച്ചോളൂ...
മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന പോലെ തന്നെ ഇപ്പോള്‍ ഇയര്‍ഫോണും ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത അവശ്യവസ്തുവായി മാറിയിരിക്കുന്നു. നടക്കുമ്പോഴും ഇരിക്കുമ്പോഴും യാത്രയ്ക്കിടയിലും ഓടുന്നതിനിടെയും എന്തിന് ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ പോലും മൊബൈലിനൊപ്പം ഇയര്‍ഫോണ്‍ വേണം.
ഫോണ്‍വിളിക്കാനും പാട്ടുകേള്‍ക്കാനും സിനിമകാണാനുമൊക്കെ തുടങ്ങി ഔദ്യോഗികാവശ്യങ്ങള്‍ക്കുവരെ നമ്മള്‍ ഇയര്‍ഫോണിനെയാണ് ആശ്രയിക്കുന്നത്. ഭൂരിഭാഗം ആളുകളും യാതൊരുവിധ ബുദ്ദിമുട്ടുകളുമില്ലാതെ മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ചെവിയില്‍ വച്ചു നടക്കുന്നു. എന്നാല്‍ ഇതിന്റെ അമിതോപയോഗം മൂലം കേള്‍വിക്കുറവടക്കമുള്ള രോഗങ്ങളാണുണ്ടാവുന്നത്.
ഒരു മണിക്കൂറില്‍ കൂടുതല്‍ നേരം ഒരു ദിവസം ഇയര്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക
85 ഡെസിബലില്‍ കൂടുതല്‍ ശബ്ദത്തില്‍ പാട്ടുകേള്‍ക്കാതിരിക്കുക
ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ മാത്രം ഉപയോഗിക്കുക
ചെവിയുടെ ഉള്ളിലേക്ക് ഇറങ്ങി നില്‍ക്കുന്ന തരത്തിലുള്ള ഇയര്‍ഫോണുകള്‍ ഒഴിവാക്കുക
മറ്റൊരാളുടെ ഇയര്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുക
നമ്മള്‍ ഉപയോഗിക്കുന്ന ഡിവൈസിന്റെ 60 ശതമാനം ശബ്ദമേ ഉപയോഗിക്കാന്‍ പാടുള്ളൂ
അതുപോലെ 60 മിനിറ്റില്‍ കൂടുതല്‍ സമയവും ഉപയോഗിക്കാന്‍ പാടില്ല
അത്യാവശ്യ ഘട്ടങ്ങളിലും ശബ്ദം കുറച്ചുവച്ചും ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതാണ് കേള്‍വിക്ക് നല്ലത്
ഇയര്‍ഫോണ്‍ വൃത്തിയാക്കുക
പൊടിയോ മറ്റെന്തെങ്കിലുമോ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെങ്കില്‍ വൃത്തിയാക്കുന്നതിലൂടെ അത് മാറുന്നതാണ്
ഇയര്‍ഫോണിന്റെയും ഇയര്‍ ബഡ്‌സിന്റെയും ഉപയോഗം കാരണം കേള്‍വി സംബന്ധമായ തകരാറുകള്‍ അധികരിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയപ്പെടുന്നു. ചെവിക്കുള്ളിലേക്ക് തിരികിവയ്ക്കുന്ന ഇയര്‍ഫോണും ചെവിക്കുള്ളിലെ ഇയര്‍ഡ്രമ്മുമായുള്ള അകലം അര ഇഞ്ചു മാത്രമാണ്.
ഇനി പുറത്തുവയ്ക്കുന്ന ഹെഡ്‌സെറ്റ് ആണെങ്കില്‍ ഇയര്‍ഡ്രമ്മുമായുള്ള അകലം കുറച്ചുകൂടി കൂടന്നതാണ്.
പതിവായി ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിയില്‍ അണുബാധ ഉണ്ടാകുന്നതിനു കാരണമാവുന്നു. ഹെഡ്‌ഫോണിന്റെ ഉപയോഗമാവെട്ടെ നിരന്തരമാവുമ്പോള്‍ അത് ചെവിയില്‍ ബാക്ടീരിയയും ഈര്‍പ്പവും നിലനിര്‍ത്തി അണുബാധയ്ക്കും കാരണമാവുന്നു.
ചെറുപ്പക്കാര്‍ക്കിടയില്‍ കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുകയാണിപ്പോള്‍. 16 മുതല്‍ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളിലും ഏതെങ്കിലും തരത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദീര്‍ഘനേരം ഉയര്‍ന്ന ശബ്ദത്തില്‍ പതിവായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസ് (എന്‍.ഐ.എച്ച്.എല്‍) എന്ന അവസ്ഥയിലേക്ക് നയിക്കും. ചെറുപ്പക്കാര്‍ക്കിടയിലാണ് ഇത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്.
അമിതമായ ശബ്ദ തരംഗത്തെ തുടര്‍ന്ന് ചെവിയിലെ കോക്ലിയയ്ക്കുള്ളില്‍ രോമകോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ് എന്‍ഐഎച്ച്എല്‍. ഇത് കേള്‍വി ശക്തി പൂര്‍ണമായും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നയിക്കുന്നതാണ്. അതിനാല്‍ ഇയര്‍ഫോണിന്റെ അമിതോപയോഗം കുറയ്ക്കുന്നതിനെ പറ്റി എല്ലാവരും ബോധവാന്‍മാരാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."