HOME
DETAILS
MAL
വീടും സ്ഥലവും വാങ്ങാനുള്ള തുക വര്‍ധിപ്പിക്കണമെന്ന്
backup
August 31 2016 | 20:08 PM
പെരുമ്പാവൂര്‍: പട്ടികജാതി വിഭാഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാനുള്ള തുക കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി.ഒ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കുറുപ്പംപടി എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് കെ.പി അശോകന് അധ്യക്ഷത വഹിച്ചു.
എന്‍.സി മോഹനന്, കെ.സി മാധവന്, വി.പി ശശീന്ദ്രന്, പി.കെ.സോമന്, മുന്‍ എം.എല്‍.എ സാജു പോള്‍, രാജന് വര്‍ഗ്ഗീസ്, കുഞ്ഞുമോള്‍ തങ്കപ്പന്, ധന്യ ലൈജു, എം.ഐ.ബീരാസ്, ആര്.എം.രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടിക ജാതി വിഭാഗങള്‍ക്ക് വീടും സ്ഥലവും വാങുവാനുളളതുക വര്‍ധിപ്പിക്കണമെന്ന് പി.കെ.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."