ഇന്ത്യന്‍ റെയില്‍വേയില്‍ ടെക്‌നിഷ്യന്‍ റിക്രൂട്ട്മെന്‍റ്; 14,298 ഒഴിവുകള്‍; തിരുവനന്തപുരത്ത് 278 ഒഴിവ്
റെയില്‍വേയില്‍ ഗ്രേഡ്3 (02/ 2024) തസ്തികയിലെ വര്‍ധിപ്പിച്ച ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ www.rrbthiruvananthapuram.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 16 വരെ. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ 22 കാറ്റഗറികളിലായി 9144 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കുട്ടിച്ചേര്‍ക്കല്‍ വിജ്ഞാപന പ്രകാരം ഒഴിവുകള്‍ 14,298 ആയി വര്‍ധിച്ചതോടെയാണ് പുതിയ അപേക്ഷകര്‍ക്കും അവസരം നല്‍കി വീണ്ടും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അനുവദിച്ചത്. ഇതനുസരിച്ച് 22 കാറ്റഗറികള്‍ 40 ആയി ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം ആര്‍.ആര്‍.ബിയില്‍ 278 ഒഴിവുണ്ട്. ഇതിനകം അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കു അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ട്. ഒക്ടോബര്‍ 17 മുതല്‍ 21 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. തിരുത്തലിന് 250 രൂപ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെല്‍പ് ഡെസ്‌ക് : 9592001188, [email protected] (രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ).
യോഗ്യത
ടെക്‌നിഷ്യന്‍ ഗ്രേഡ് III : ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ആക്ട് അപ്രന്റിസ്ഷിപ് പൂര്‍ത്തിയാക്കിയ മെട്രിക്കുലേഷന്‍/എസ്.എസ്.എല്‍.സിക്കാര്‍ക്ക് അപേക്ഷിക്കാം.
ടെക്‌നിഷ്യന്‍ ഗ്രേഡ് I: ഫിസിക്‌സ്/ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇന്‍സ്ട്രുമെന്റേഷന്‍ സ്ട്രീമുകളില്‍ സയന്‍സ് ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും സബ് സ്ട്രീമുകളില്‍ ബി.എസ്.സി, അല്ലെങ്കില്‍ 3 വര്‍ഷ എന്‍ജി. ഡിപ്ലോമ അല്ലെങ്കില്‍ എന്‍ജി. ബിരുദം.
പ്രായം (01.07.2024ന്): ടെക്‌നിഷ്യന്‍ ഗ്രേഡ് 1: 18 36. ടെക്‌നിഷ്യന്‍ ഗ്രേഡ് III: 18 33.പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. വിമുക്തഭടന്‍ മാര്‍ക്കും ഇളവുണ്ട്.
നിയമനം: കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി .ബി.ടി) മുഖേന.
14298 technicians in railways 278 Vacancy in Thiruvananthapuram
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."