അന്റാര്‍ട്ടിക്കയില്‍ സസ്യജാലങ്ങള്‍ പത്തുമടങ്ങ് വര്‍ധിച്ചെന്ന് പഠനം
ന്യൂഡല്‍ഹി: അന്റാര്‍ട്ടിക്ക മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഹരിതാഭമാകുന്നതായി പഠന റിപ്പോര്‍ട്ട്. സമീപ വര്‍ഷങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ പ്രവണത 30 ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുകെയിലെ എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം 1986 നും 2021 നും ഇടയില്‍ അന്റാര്‍ട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഉപഗ്രഹ ഡേറ്റ ഉപയോഗിച്ചാണ് അന്റാര്‍ട്ടിക് ഉപദ്വീപിന്റെ 'ഗ്രീന്‍ റേറ്റ്' ഗണ്‍വഷകര്‍ കണക്കാക്കിയത്.
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സസ്യങ്ങളുടെ വളര്‍ച്ച അന്റാര്‍ട്ടിക്കയിലെ കടല്‍ഐസ് വിസ്തൃതിയില്‍ ഗണ്യമായ കുറവുണ്ടായതായും നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അന്റാര്‍ട്ടിക്ക ഉപദ്വീപിലുടനീളം വ്യാപകവും, വേഗത്തിലുമുള്ള ഹരിതവല്‍ക്കരണം നടക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
'അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയ സസ്യങ്ങളില്‍ ഭൂരിഭാഗവും പായലുകളും ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും കഠിനമായ സാഹചര്യത്തില്‍ വളരുന്നവയുമാണ്. ഭൂപ്രകൃതിയുടെ ഒരു ചെറിയ ഭാഗം മാത്രം പ്രധാനമായും ആധിപത്യം പുലര്‍ത്തുന്നു. മഞ്ഞ്, ഐസ്,പാറ തുടങ്ങിയവ സസ്യജാലങ്ങളാല്‍ കോളനിവല്‍ക്കരിക്കപ്പെടുന്നതായും' ഗവേഷകനായ തോമസ് റോളണ്ട് വ്യക്തമാക്കി.
A recent study reveals a startling tenfold increase in plant life in Antarctica, indicating significant changes in the polar ecosystem and potential implications for climate change.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."