തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനത്തിൽ നേരിയ വർധന; കേരളത്തിലെ വർധന 13 രൂപ മാത്രം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGA) അംഗങ്ങളുടെ വേതനം വർധിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രഖ്യാപനങ്ങൾ പതിവ് അല്ലെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗ്രാമവികസന മന്ത്രാലയം അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. സാധാരണക്കാരായ ഏറെപേർക്ക് പുതിയ പ്രഖ്യാപനം നേട്ടമാകും, ഒപ്പം ബിജെപിക്കും വോട്ട് നേട്ടമാകും.
പുതിയ പ്രഖ്യാപന പ്രകാരം കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധന നിരക്ക് 3.6 ശതമാനമാണ്. ഇതോടെ ഓരോ അംഗത്തിനും നിലവിലെ 333 രൂപയ്ക്ക് പകരം 346 രൂപ ആകും ഇനി ലഭിക്കുക. പുതിയ വേതന നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.
2023-24നെ അപേക്ഷിച്ച് 2024-25ല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമാണ് വേതന നിരക്ക് ഏറ്റവും കുറഞ്ഞത്. 3 ശതമാനം വര്‍ധനയാണ് ഈ സംസ്ഥാനങ്ങള്‍ക്കുള്ളത്. ഗോവയിലാണ് ഏറ്റവും ഉയര്‍ന്ന വേതന വര്‍ധന, 10.6 ശതമാനം.
തൊഴിലുറപ്പ് പദ്ധതിയുടെ വേതനത്തിലെ അവസാന പരിഷ്‌കരണം 2023 മാര്‍ച്ച് 24നാണ് വിജ്ഞാപനം ചെയ്തത്. വിവിധ സംസ്ഥാനങ്ങള്‍ക്ക് അന്ന് രണ്ട് ശതമാനം മുതല്‍ 10 ശതമാനം വരെയായിരുന്നു വേതന വര്‍ധന നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."