HOME
DETAILS
MAL
ഫാഷന്‍ സമ്മിറ്റ്: ലോഗോ പ്രകാശനം ചെയ്തു
backup
August 31 2016 | 20:08 PM
കൊച്ചി: കേരള ടൂറിസം വകുപ്പിന്റെയും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന്റെയും സഹകരണത്തോടെ കേരളത്തിലെ പ്രഥമ പ്രീമിയര്‍ ഫാഷന്‍ സമ്മേളനമായ ഇന്ത്യ ഫാഷന്‍ സമ്മിറ്റ് സെപ്റ്റംബര്‍ നാലിന് കൊച്ചിയില്‍ നടത്തും.
കൊച്ചി ക്രൗണ്പ്ലാസില് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദനും വിനയ് ഫോര്‍ട്ടും ചേര്‍ന്ന് നിര്‍വഹിച്ചു. ഫാഷന്‍ രംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വ്യാവസായത്തിന്റെ വളര്‍ച്ചയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന വേദിയായി മാറുന്നുവെന്നതാണ് ഫാഷന്‍ സമ്മിറ്റിന്റെ പ്രത്യേകതയെന്ന് ഇന്ത്യ ഫാഷന്‍ സമ്മിറ്റ് സി.ഇ.ഒ അരുണ്‍ ബാലചന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."