രായിരിമംഗലം ജി.എം.എല്‍.പി സ്‌കൂളിനിത് ദുരിതകാലം
താനൂര്‍: രായിരിമംഗലം ജി.എം.എല്‍. പി സ്‌കൂളിന് ദുരിതകാലം തീരുന്നില്ല. 94 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ തകര്‍ച്ചയുടെ വക്കിലാണ്. കാലപ്പഴക്കത്താല്‍ ഓടുകളും പട്ടികകളും ദ്രവിച്ചതിനാല്‍ നാലുക്ലാസ് മുറികള്‍ അടച്ചിട്ടിരിക്കുന്നു.അധികൃതരുടെ സന്ദര്‍ശനത്തില്‍ ഈ വര്‍ഷത്തെ ഫിറ്റ്‌നസും സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല.
നൂറില്‍ താഴെ കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ രക്ഷിതാക്കള്‍ കുട്ടികളെ പറഞ്ഞയക്കുന്നത് ഭീതിയോടെയാണ്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യാര്‍ഥം എം.എല്‍.എ ഇടപെട്ട് മുഴുവന്‍ ക്ലാസുകളും അടുത്ത് പ്രവര്‍ത്തിക്കുന്ന സബീലുന്നജാത് മദ്‌റസയിലേക്ക് മാറ്റുകയും മൂന്ന് മാസത്തിനകം താനൂര്‍ ബ്ലോക്ക് റോഡിനടുത്ത് നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന സ്‌കൂളിന്റെ പുതിയ കെട്ടിടത്തിലേക്കു ക്ലാസുകള്‍ മാറ്റുമെന്നും ഉറപ്പു നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചോടെ പുതിയ കെട്ടിടം തുറന്നുകൊടുക്കാമെന്നും എം.എല്‍.എ പറഞ്ഞിരുന്നു.
എന്നാല്‍, നിര്‍മാണ പ്രവൃത്തികള്‍ എങ്ങുമെത്തിയിട്ടില്ല. രണ്ടു ഭാഗങ്ങളിലായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ അഞ്ചു ക്ലാസ് മുറികളും ഒരു ഓഫിസ് മുറിയുമാണുള്ളത്. പ്രദേശത്തെ സ്വകാര്യ വ്യക്തി സര്‍ക്കാറിനു വിട്ടുനല്‍കിയ ഏഴു സെന്റ് ഭൂമിയിലാണു നിര്‍മാണം നടക്കുന്നത്. ധാരാളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പല വീടുകളിലേക്കുമുള്ള നടവഴികള്‍ സ്‌കൂള്‍ നിര്‍മാണത്തോടെ തടസപ്പെടുകയാണെന്ന ആക്ഷേപവുമുണ്ട്.
ദുരിതത്തില്‍ കഴിയുന്ന സ്‌കൂളില്‍ കാറ്റും മഴയും വന്നാല്‍ ക്ലാസുകള്‍ അവസാനിപ്പിച്ചു കുട്ടികള്‍ക്കു ഓഫിസ് മുറിയില്‍ സംരക്ഷണം നല്‍കുകയാണു ചെയ്യുന്നതെന്നു പ്രധാനാധ്യാപകന്‍ പറഞ്ഞു. അപകടങ്ങളുണ്ടാവും മുന്‍പ് സ്‌കൂള്‍ മാറ്റിപ്പണിയുകയോ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകള്‍ മാറ്റുകയൊ ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."