ദേശീയ വന്യജീവി വാരാഘോഷം റാപ്പിഡ് റെസ്‌പോണ്‍സ് ടീംമംഗങ്ങള്‍ക്ക് അനുമോദനം
കോഴിക്കോട് : കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വന്യജീവി വാരാഘോഷം
സംഘടിപ്പിച്ചു. കോഴിക്കോട് റാപ്പിഡ് റസ്‌പോണ്‍സ് ടീം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഷജീവ് ക്ലാസ് എടുത്തു. 24 മണിക്കൂറും സേവന നിരതരായ ആര്‍ ആര്‍ ടി അംഗങ്ങളുടെ പ്രവര്‍ത്തനരീതി, വിഷപാമ്പുകളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നിവ RRT അംഗം എ വി.ഗിരീഷ് വിശദീകരിച്ചു.
കോഴിക്കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഷജീവ്, ആര്‍ ആര്‍ ടി രക്ഷകരായ എം എ ഹിജിത്ത്, ഹനീഷ് എം പി, ഗിരീഷ് എ വി, പി അഹമ്മദുല്‍ കബീര്‍, അബ്ദുല്‍ കരീം ടി കെ അബ്ദുല്‍ നാസര്‍ എ ടി, ഷബീര്‍ സി കെ എന്നിവര്‍ക്ക് അനുമോദനപത്രിക നല്‍കി വാര്‍ഡ് കൗണ്‍സിലര്‍ എം പി ഹമീദ് ഉദ്ഘാടനം ചെയ്തു. സ്‌നേഹ കുടുംബശ്രീ അംഗം പ്രസന്നനമ്പ്യാര്‍, സൗഹൃദം സ്വയം സഹായ സംഘം പ്രതിനിധി സി എന്‍ സുഭദ്ര, ലൈബ്രേറിയന്‍ വി വിലാസിനി, പൂങ്കാവനം റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധി സുരേഷന്‍ കൂവ പുനത്തില്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ദര്‍ശനം പ്രസിഡന്റും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടി ജില്ലാ കോര്‍ഡിനേറ്ററുമായ പി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി. എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ദര്‍ശനം മൃഗസംരക്ഷണവേദി കണ്‍വീനര്‍ വി. ഹരികൃഷ്ണന്‍ സ്വാഗതവും ദര്‍ശനം നിര്‍വ്വാഹക സമിതി അംഗം ജസിലുദ്ദീന്‍ പുന്തുരുത്തിയില്‍ നന്ദിയും പറഞ്ഞു. വീട്ടു പരിസരത്തെ വന്യജീവികള്‍, അപൂര്‍വ്വ പക്ഷികള്‍ എന്നിവയുടെ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം, വാരാചരണത്തിന്റെ ഭാഗമായി നടത്തും. കോഴിക്കോട് താലൂക്കില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക് : 9745030398.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."