മരടില്‍ ഇന്നുമുതല്‍ ആംബുലന്‍സ് സേവനം സൗജന്യം
മരട്: നഗരസഭാ നിവാസികളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ഇന്നു മുതല്‍ ആംബുലന്‍സ് സേവനം സൗജന്യമാക്കി. നഗരസഭ നിവാസികളുടെ സംസ്കാര ചടങ്ങുകള്‍ക്കാണ് സൗജന്യം അനുവദിക്കുക. നഗരസഭയിലെ സ്ഥിര താമസക്കാര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി വാടകക്ക് താമസിക്കുന്നവര്‍ക്കും ഈ സൗജന്യം ലഭിക്കും. അതാത് ഡിവിഷന് കൗണ്‍സിലര്‍മാര്‍ മുഖേന ആയിരിക്കും അനുവദിക്കുക.
നഗരസഭയുടെ ശാന്തിവനം ശ്മശാനത്തില്‍ ബി.പി.എല്‍ കാരുടെ സംസ്കാരം പൂര്‍ണമായും സൗജന്യം ആക്കുവാനും തീരുമാനിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നിര്‍ദേശം ആയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് നീണ്ടു പോയതെന്ന് നഗരസഭാധ്യക്ഷ ദിവ്യ അനില്‍കുമാര്‍ പറഞ്ഞു. പാലിയേറ്റീവ് വിഭാഗത്തിലെ ജീവനക്കാരുടെ അഞ്ചു മാസമായി മുടങ്ങിക്കിടന്ന ശമ്പളം നല്‍കാനും കൗണ്‍സില്‍ യോഗം അംഗീകാരം നല്കി.
വൈസ് ചെയര്‍മാനായി ചുമതലയേറ്റ ആന്റണി ആശാന്‍പറമ്പിലിന്റെ ആദ്യ നിര്‍ദേശമായിരുന്ന ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്നു തുക അനുവദിക്കുന്നതിലെ കാലതാമസം ആയിരുന്നു പാലിയേറ്റീവ് സേവകരുടെ ശമ്പളം മുടക്കിയത്.
ഇത് ഒഴിവാക്കുന്നതിനായി തനതു ഫണ്ടില്‍ നിന്നു ശമ്പളം നല്കാന് തീരുമാനമായി. വിപിഎസ് ലേക്ഷോര് ആശുപത്രി നഗരസഭയ്ക്ക് സംഭാവനയായി നല്കുന്ന ആധുനിക ആംബുലന്‍സ് ഓണത്തിന് ലഭ്യമാകുമെന്ന് വൈസ് ചെയര്മാന് അറിയിച്ചു.
ഈ ആംബുലന്‍സ് കൂടി കിട്ടുമ്പോള്‍ മാസത്തില്‍ എല്ലാ ദിവസവും പാലിയേറ്റീവ് സേവനം രോഗികള്‍ക്ക് ലഭ്യമാകും. ഇപ്പോള്‍ 16 ദിവസം മാത്രമാണ് പാലിയേറ്റീവ് സേവനം രോഗികള്‍ക്ക് ലഭിക്കുന്നത്. പുതിയ ആംബുലന്‍സ് എത്തുന്ന മുറക്ക് ഒരു ജീവനക്കാരനെകൂടി ഉള്‍പ്പെടുത്തിയാണ് സേവനം വിപുലപ്പെടുത്തുമെന്ന് വൈസ് ചെയര്മാന് ആന്റണി ആശാം പറമ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."