HOME
DETAILS

പൗരത്വ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പ്രാദേശിക പൂജാരിമാര്‍ക്കും നല്‍കാം; സാക്ഷ്യപത്രത്തില്‍ രാജ്യവും ആറ് മതങ്ങളില്‍ ഏതെന്നും വ്യക്തമാക്കിയാല്‍ മതി 

  
Web Desk
March 28 2024 | 06:03 AM

Priest can give CAA eligibility certificate, says government helpline

ന്യൂഡല്‍ഹി: പൗരത്വ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് മതപുരോഹിതര്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സിഎഎ ഹെല്‍പ്പ് ലൈന്‍. പൗരത്വ ഭേദഗതി നിയമം പ്രകാരം പൗരത്വം ലഭിക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ പ്രാദേശിക പൂജാരിമാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്ന ദ ഹിന്ദു ദിപത്രത്തിന്റേതാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയുള്ള സത്യവാങ്മൂലത്തിനും മറ്റു രേഖകള്‍ക്കുമൊപ്പം അപേക്ഷകര്‍ സി.എ.എ പോര്‍ട്ടലില്‍ നിര്‍ബന്ധിതമായും സമര്‍പ്പിക്കേണ്ട രേഖയാണ് ഇത്.

മാര്‍ച്ച് 26ന് സി.എ.എ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരം മറുപടി ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പത്തു രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച ഒരു വെള്ളപേപ്പറിലോ മുദ്രപത്രത്തിലോ മതസ്ഥാപനങ്ങളിലേയും ആരാധനാലയങ്ങളിലേയും പുരോഹിതര്‍ക്ക് സാക്ഷ്യപത്രം നല്‍കാവുന്നതാണ്. എല്ലാ പ്രാദേശിക പൂജാരിമാര്‍ക്കും ഇത് നല്‍കാവുന്നതാണ് എന്നും ഹെല്‍പ്പ് ലൈനില്‍ നിന്ന് മറുപടി ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അപേക്ഷകരുടെ പേരും മേല്‍വിലാസവും അടയാളപ്പെടുത്തിയ സാക്ഷ്യപത്രത്തില്‍ അപേക്ഷിക്കുന്നയാള്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഏതില്‍ നിന്നു വന്നതാണെന്നും ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍, ജൈന മതങ്ങളില്‍ ഏതില്‍ നിന്നുള്ളതാണെന്ന് അറിയാമെന്നും സാക്ഷ്യപത്രം നല്‍കുന്ന പുരോഹിതന്‍ വ്യക്തമാക്കണം. അപേക്ഷിക്കുന്നയാളെ അറിയാമെന്നും പുരോഹിതന്‍ വ്യക്തമാക്കണം.

സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വ്യക്തി പേരും വിലാസവും വ്യക്തമാക്കണമെന്നും അപേക്ഷകന്‍ സി.എ.എ നിയമത്തില്‍ പറയുന്ന മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ആറ് മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഒരാളാണെന്ന് അറിയാമെന്നും പുരോഹിതന്‍ സ്ഥിരീകരിക്കണമെന്നും ഫോമില്‍ പറയുന്നു. തന്റെ അറിവിലും വിശ്വാസത്തിലും അപേക്ഷകര്‍ ഹിന്ദു/സിഖ്/ബുദ്ധ/ജൈന/പാഴ്‌സി/ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണെന്നും മുകളില്‍ സൂചിപ്പിച്ച സമുദായത്തില്‍ അംഗമായി തുടരുന്നുവെന്നും സാക്ഷ്യപ്പെടുത്തണം.

പൗരത്വ ഭേദഗതി നിയമം അനുസരിച്ച്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം അനുവദിക്കും. എന്നാല്‍, മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരേയും ശ്രീലങ്കന്‍ അഭയാര്‍ഥികളേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുസ്‌ലിം വിഭാഗത്തെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും വലിയ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ഉയരുന്നത്.

പുരോഹിതന്റെ സാക്ഷ്യപത്രം സഹിതം നിരവധിപേര്‍ ഇതിനോടകം തന്നെ പൗരത്വത്തിന് അപേക്ഷിച്ചുകഴിഞ്ഞു. പാകിസ്താനില്‍ നിന്നെത്തി ഡല്‍ഹിയിലെ മജ്‌നു കാ തിലയില്‍ താമസിക്കുന്ന ഹിന്ദുക്കളായ അഭയാര്‍ഥികളാണ് സമീപത്തെ ആര്യ സമാജത്തിലേയും ശിവക്ഷേത്രത്തിലേയും പുരോഹിതരുടെ സാക്ഷ്യപത്രങ്ങള്‍ സഹിതം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്.

സി.എ.എ ചട്ടങ്ങള്‍ അനുസരിച്ച്, പോര്‍ട്ടല്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ ആദ്യം ജില്ലാതല കമ്മിറ്റി പരിശോധിക്കും. രേഖകള്‍ പരിശോധിക്കുന്ന ദിവസം അപേക്ഷകര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം. സംസ്ഥാനങ്ങളിലെ സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയാണ് പൗരത്വം നല്‍കുന്നതില്‍ അന്തിമ തീരുമാനം സ്വീകരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം അംഗങ്ങള്‍, പോസ്റ്റ് മാസ്റ്റര്‍, സംസ്ഥാനത്തിലേയോ കേന്ദ്രത്തിലേയോ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ഓഫിസര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി, ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എന്നിവരാണ് ഈ സമിതിയില്‍ ഉള്‍പ്പെടുക. മാര്‍ച്ച് 11നാണ് പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago