ട്രോമാകെയര്‍ വേദിയില്‍ കരിങ്കൊടിയുമായി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍
നിലമ്പൂര്‍: മലപ്പുറം ട്രോമാകെയര്‍ നിലമ്പൂരില്‍ നടത്തിയ ലഹരിവിരുദ്ധ കാംപയിന്റെ പ്രവര്‍ത്തനോദ്ഘാടന വേദിയില്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പ്രസംഗിക്കവേ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി വേദിയിലേക്കെത്തി. വേദിക്കു സമീപത്തുവച്ച് പൊലിസും ട്രോമാകെയര്‍ പ്രവര്‍ത്തകരും ഇവരെ തടഞ്ഞു. ഋഷിരാജ് സിങ് സമ്മേളന വേദിയില്‍ എത്തിയ ഉടന്‍തന്നെ മുതുകാട് ജനകീയ സമിതി ഷാപ്പ് തുറക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടു പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ സാന്നിധ്യത്തില്‍ നിവേദനം നല്‍കിയിരുന്നു.
ഒരു കാരണവശാലും ഷാപ്പ് തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ സമര സമിതിക്ക് ഉറപ്പുനല്‍കിയ ശേഷമായിരുന്നു യൂത്ത്‌ലീഗ് പ്രകടനം വേദിയിലെത്തിയത്. ഇതോടെ പൊലിസ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. പ്രകടത്തിനെത്തിയ 12 പേര്‍ക്കതെരിരേ പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം എക്‌സൈസ് കമ്മിഷണര്‍ ഷാപ്പ് തുറക്കില്ലെന്ന് ഉറപ്പുനല്‍കിയ ശേഷം ലൈസന്‍സി ഷാപ്പിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇറക്കിയ സാഹചര്യത്തിലാണ് പ്രതിഷേധം നടത്തിയതെന്നു യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."