തേങ്ങാ പാലും വെളിച്ചെണ്ണയും മാത്രമല്ല, ഇനി പച്ച തേങ്ങയും കഴിച്ചോളൂ...! അത്രയേറെ ഗുണങ്ങളാണ് ഇവയ്ക്ക്
തേങ്ങയില്ലാതെ ഒരു ദിനം മലയാളികള്‍ക്കുണ്ടാവില്ല. നമ്മുടെ തീന്‍ മേശയിലെയും അടുക്കളയിലെയും പ്രധാന വിഭവങ്ങളില്‍ തേങ്ങയ്ക്കുള്ള പങ്ക് വളരെ വലുതാണ്. എങ്ങനെ കഴിക്കാനും തേങ്ങയ്ക്കു കഴിയുമെന്നതും ഇതിന്റെ ഗുണങ്ങളറിയാവുന്നതും നമ്മുടെ വീടുകളില്‍ തന്നെ ഇത് ധാരാളമുള്ളതുമൊക്കെ നമ്മള്‍ എല്ലാ ദിവസവും ഇതു കഴിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്യുന്നു.
തേങ്ങയുടെ പാല്‍ എടുത്ത് ഉപയോഗിക്കാം, വെളിച്ചെണ്ണയാക്കി ഉപയോഗിക്കാം, തേങ്ങാ വെള്ളം കുടിക്കാം തുടങ്ങി ഒഴിച്ചു കൂടാനാവത്ത ഒന്നു തന്നെയാണ് തേങ്ങ. മാത്രമല്ല, തേങ്ങ വെറുതെ കഴിക്കാനും നമുക്ക് ഇഷ്ടമാണ്. എന്നാല്‍ രാവിലത്തെ ഭക്ഷണത്തിനൊപ്പം പച്ച തേങ്ങ കൂടി കഴിച്ചോളൂവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. എന്താണിതിന് കാരണം
രാവിലത്തെ ഭക്ഷണത്തില്‍ തേങ്ങ ഉള്‍പ്പെടുത്തി കഴിക്കുന്നത് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, കുടലിന്റെ ആരോഗ്യത്തിനും തേങ്ങ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിനാവശ്യമായ കൊഴുപ്പും തേങ്ങയില്‍ നിന്നു ലഭിക്കുന്നതിനാല്‍ ഇത് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
നാരുകളാല്‍ സമ്പന്നമാണ് തേങ്ങ. അതിനാല്‍ പച്ച തേങ്ങ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഇടയ്ക്കിടെയുള്ള വിശപ്പ് ഒഴിവാക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തേങ്ങ കഴിക്കുന്നത് നല്ലതാണ്. അതിനാല്‍ ദൈനംദിന ജീവിതത്തില്‍ തേങ്ങ ഉപയോഗിച്ചോളൂ.
പ്രഭാത ഭക്ഷണത്തില്‍ തേങ്ങ കഴിക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ചര്‍മ കാന്തി കൂട്ടാനുമൊക്കെ സഹായിക്കുന്നു. മുടിയിഴകള്‍ക്ക് തിളക്കം നല്‍കുന്നതിനും തേങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കാവുന്നതാണ്. തേങ്ങ ചിരകുമ്പോള്‍ നമ്മള്‍ എടുത്ത് കഴിക്കാറില്ലേ... രണ്ടോ മൂന്നോ സ്പൂണ്‍ കഴിച്ചാല്‍ മതി. അതുപോലെ സാലഡിനൊപ്പവും പുട്ടിനൊപ്പവുമൊക്കെ പച്ച തേങ്ങ കഴിക്കുന്നതും വളരെയധികം ഗുണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."