HOME
DETAILS

യു.എ.ഇയിലും കുവൈത്തിലും നവീകരിച്ച ഫ്ലാഗ്ഷിപ് ഷോറൂം സാന്നിധ്യം ശക്തമാക്കി മലബാർ ഗോൾഡ് & ഡയമണ്ട്സ്

  
October 08 2024 | 14:10 PM


ദുബൈ: മലബാർ ഗോൾഡ് & ഡയമണ്ട്സ് യു.എ.ഇയിലും കുവൈത്തിലും തങ്ങളുടെ ഫ്ലാഗ്ഷിപ് ഷോറൂം നവീകരണത്തിലൂടെ റീടെയ്ൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നു. ഒക്ടോബറിൽ 20 ഷോറൂമുകൾ തുറക്കാനുള്ള ബ്രാൻഡിൻ്റെ ആഗോള വിപുലീകരണ പദ്ധതിയുടെ പ്രധാന പടിയാണ് ഈ തുടക്കങ്ങൾ.

നവീകരിച്ച കുവൈത്ത് അൽ റായി ലുലു ഹൈപർ മാർക്കറ്റിലെ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂം ബ്രാൻഡ്‌ അംബാസഡർ അനിൽ കപൂർ ഉദ്ഘാടനം ചെയ്തു. ഇൻ്റർനാഷണൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, ഗ്രൂപ് വൈസ് ചെയർമാൻ അബ്ദുൽ സലാം കെ.പി, കുവൈത്ത് സോണൽ ഹെഡ് അഫ്സൽ കെ.എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

യു.എ.ഇയിൽ ഗോൾഡ് സൂഖ് ഏരിയയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണ് നവീകരിച്ചത്. ഇതിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ് ചെയർമാൻ എം.പി അഹമ്മദ് നിർവഹിച്ചു. ഷംലാൽ അഹമ്മദ്, അബ്ദുൽ സലാം കെ.പി തുടങ്ങിയവർ പങ്കെടുത്തു. 

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒക്ടോബറിൽ ആസൂത്രണം ചെയ്ത ആഗോള വിപുലീകരണ പദ്ധതി ഭാഗമായി ഡൽഹിയിലെ രോഹിണി, ഒഡീഷയിലെ സംബൽപൂർ, തെലങ്കാനയിലെ ബോഡുപ്പൽ, മഹാരാഷ്ട്രയിലെ സാംഗ്ലി, കർണാടകത്തിലെ സർജാപൂർ റോഡ് എന്നിവിടങ്ങളിൽ ഷോറൂമുകൾ കഴിഞ്ഞ ആഴ്ച ആരംഭിച്ചു.

eഇ മാസം 20 പുതിയ ഷോറൂമുകൾ തുറക്കാനുള്ള ആഗോള വിപുലീകരണ പദ്ധതി ലോകത്തെ ഒന്നാമത്തെ ജ്വല്ലറി റീടെയിലറാവാനുള്ള വലിയ സ്വപനത്തിന്റെ ചവിട്ടുപടിയാണെന്നും, 30 വർഷമായി ഗുണമേന്മയുള്ള ആഭരണങ്ങൾ ഉത്തരവാദിത്തത്തോടെ ആഭരണ പ്രേമികളിലെത്തിക്കാനുള്ള തങ്ങളുടെ അചഞ്ചല പ്രതിബദ്ധതയാണ് ഈ ആഗോള സ്വപനത്തിലേക്ക് വഴി തെളിച്ചതെന്നും ഗ്രൂപ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.

വരാനിരിക്കുന്ന ഉദ്ഘാടനങ്ങളിൽ ഏറ്റവും പ്രധാനം മലബാർ ഗോൾഡ് & ഡയമണ്ട്സിൻ്റെ ലോസ് ഏഞ്ചൽസിലെ ഫ്ലാഗ്ഷിപ് ഷോറൂമാണ്. യു.എസ്.എയിലെ ബ്രാൻഡിൻ്റെ അഞ്ചാമത്തെയും ഏറ്റവും വലുതുമായ ഷോറൂമാണിത്. അന്താരാഷ്ട്ര തലത്തിൽ, ഷാർജയിലെ മുവൈല, മുഐതർ-ഖത്തർ, നഖീൽ മാൾ-സഊദി അറേബ്യ എന്നിവിടങ്ങളിൽ ശ്രദ്ധേയ സാന്നിധ്യം ശക്തിപ്പെടുത്തും. അമേരിക്കയിലെ അറ്റ്‌ലാൻ്റയിൽ ബ്രാൻഡിന്റെ ആറാമത്തെ ഷോറൂം തുറക്കാനും പദ്ധതിയിടുന്നു. ഇന്ത്യയിൽ, ഉത്തർപ്രദേശിൽ 3 ഷോറൂമുകളും; രാജസ്ഥാനിൽ 2, ഡൽഹി, മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോന്നും ആരംഭിക്കും.

ലോകോത്തര നിലവാരത്തിൽ നവീകരിച്ച ഷോറൂമുകൾ ഉപഭോക്താക്കൾ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും, ഇതിന്റെ ഭാഗമായുള്ള വിപുലീകരണം ധാർമികാനുസൃതമായിരിക്കുമെന്നും അബ്ദുൽ സലാം കെ.പി പറഞ്ഞു.  

20 രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിൽ തീർത്ത 20,000ത്തിലധികം ആഭരണങ്ങളുടെ വൻ ശേഖരം നവീകരിച്ച ഷോറൂമുകളിലുണ്ട്.

പ്രധാന വിപണികളിൽ സാന്നിധ്യം ശക്തമാക്കാനുള്ള തുടർ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലും യു.എ.ഇയിലും നവീകരിച്ച ഷോറൂമുകൾ പുനരാരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷംലാൽ അഹമ്മദ് അഭിപ്രായപ്പെട്ടു.

നവീകരിച്ച ഷോറൂമുകളിലെല്ലാം 'മെയ്ക് ഇൻ ഇന്ത്യ; മാർക്കറ്റ് റ്റു ദി വേൾഡ്' എന്ന ആശയത്തെ വിജയിപ്പിക്കുമ്പോൾ, സമാനതകളില്ലാത്ത ആഭരണ ഷോപ്പിംഗ് അനുഭവം നൽകുന്നതിൽ തങ്ങൾ എന്നും പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago