HOME
DETAILS

മലപ്പുറം പരാമര്‍ശം: പോരുയര്‍ത്തി പ്രതിപക്ഷം

  
Web Desk
October 08 2024 | 18:10 PM

Malappuram Remark Sparks Opposition Outcry

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ മലപ്പുറം പരാമര്‍ശം, പി.ആര്‍ ഏജന്‍സി തുടങ്ങിയ വിഷയങ്ങളിലും അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ് കൂടിക്കാഴ്ചയായിരുന്നു അടിയന്തരപ്രമേയ വിഷയമായി എത്തിയതെങ്കിലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ എല്ലാ വിഷയങ്ങളിലേക്കും ചര്‍ച്ച വഴിമാറുകയായിരുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കിയെന്നും പ്രതിപക്ഷം ആരോപിച്ചു.

കള്ളക്കടത്ത് ഒരു ജില്ലയുടെയും കമ്മ്യൂണിറ്റിയുടെയും തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തിന് മുഖ്യമന്ത്രി കൂട്ടു നില്‍ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെയാണ് പി.ആര്‍ ഏജന്‍സികള്‍ ഹിന്ദു പത്രത്തിന് കുറിപ്പ് നല്‍കിയതെങ്കില്‍ കേസെടുക്കാന്‍ തയാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പി.ആര്‍ ഏജന്‍സി തലവന്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് എത്തിയത് എങ്ങനെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖത്തിലൂടെ കേരളത്തിനെതിരായ ബി.ജെ.പി കാംപയിന് മുഖ്യമന്ത്രി ആയുധം കൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗി ആദിത്യനാഥിന്റെ വാക്കുകളാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മലപ്പുറത്തെ പാവപ്പെട്ട ജനങ്ങളെ അവഹേളിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രമേയം അവതരിപ്പിച്ച എന്‍. ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ വിമര്‍ശനത്തെ മലപ്പുറം ജില്ലയുടെ രൂപീകരണ സമയത്തെ രാഷ്ട്രീയം പറഞ്ഞ് പ്രതിരോധിക്കാനാണ് ഭരണപക്ഷ അംഗങ്ങള്‍ ശ്രമിച്ചത്. മലപ്പുറം ജില്ലാ രൂപീകരണ മന്ത്രിസഭയിൽ ഞങ്ങളുമുണ്ടായിരുന്നുവെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. അത് തങ്ങളുടെ ആവശ്യമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൻറെ മണ്ണ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണാണെന്ന ബിജെപിയുടെ കാംപയിനാണെന്ന് മറക്കരുതെന്നും അതിന് കേരള സർക്കാറിൻറെ പ്രവർത്തനം കാരണമാകുന്നെന്നും  അദ്ദേഹം പറഞ്ഞു. 

Malappuram remarks spark crisis in Kerala Assembly, with heated debates on government actions and BJP's anti-Kerala campaign.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  6 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  6 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  6 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  6 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago