HOME
DETAILS
MAL
ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ്
Web Desk
October 09, 2024 | 7:54 AM
കൊച്ചി: കൊച്ചി ലഹരിക്കേസിൽ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ്. അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇതുവരെ നോട്ടിസ് അയച്ചിട്ടില്ല. ഉറപ്പായും ഇവരെ വിളിപ്പിക്കുമെന്നും കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കൊച്ചിയിലേക്ക് വൻ തോതിൽ ലഹരി എത്തി എന്നത് കണ്ടെത്താനായിട്ടില്ലെന്നും പൊലിസ് അറിയിച്ചു.
കേസിൽ പൊലിസിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിവരങ്ങൾ തേടി. പ്രതികൾ വിദേശത്തുനിന്നും ലഹരി എത്തിച്ച് ഡി.ജെ പാർട്ടികൾക്കായി തരണം ചെയ്തിരുന്നുവെന്ന് പൊലിസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം ബന്ധിച്ച പരാതിയിൽ രിശോധന പുനരാരംഭിക്കാൻ എക്‌സൈസ് നീക്കമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."