ആരോഗ്യ കേരളത്തില്‍ ജോലി; എന്‍.എച്ച്.എമ്മിന് കീഴില്‍ നിരവധി ഒഴിവുകള്‍; 30,000 ശമ്പളം
നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ ജോലി നേടാന്‍ അവസരം. ആരോഗ്യ കേരളത്തിന് കീഴില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഇപ്പോള്‍ സ്റ്റാഫ് നഴ്‌സ്, ആയുര്‍വേദ ഡോക്ടര്‍, പി.ആര്‍.ഒ, എം.എല്‍.എസ്.പി തുടങ്ങി നിരവധി ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കാലയവളവിലേക്കാണ് ജോലി. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 15 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ താല്‍ക്കാലിക ജോലി. സ്റ്റാഫ് നഴ്‌സ്, ആയുര്‍വേദ ഡോക്ടര്‍, പി.ആര്‍.ഒ, എം.എല്‍.എസ്.പി തസ്തികകളില്‍ നിയമനം നടക്കും.
നാല് തസ്തികകളിലുമായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
പ്രായപരിധി
40 വയസ് വരെ.
ശമ്പളം
സ്റ്റാഫ് നഴ്‌സ് : 20,500
ആയുര്‍വേദ ഡോക്ടര്‍: 36,000
പി.ആര്‍.ഒ: 24,000
എം.എല്‍.എസ്.പി: 20,500
യോഗ്യത
സ്റ്റാഫ് നഴ്‌സ്
ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് + കേരള നഴ്‌സിങ് രജിസ്‌ട്രേഷന്‍.
ആയുര്‍വേദ ഡോക്ടര്‍
BAMS, ടി.സി കൗണ്‍സില്‍ ISM രജിസ്‌ട്രേഷന്‍.
പി.ആര്‍.ഒ
MBA/ MHA/ MPH/ MSW/ ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ എം.എസ്.സി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം
എം.എല്‍.എസ്.പി
ബി.എസ്.സി നഴ്‌സിങ്+ രജിസ്‌ട്രേഷന്‍, അല്ലെങ്കില്‍ ജി.എന്‍.എം + ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
Health Work in Kerala Several vacancies under NHM 30000 salary
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."