പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു
എടപ്പാള്‍: കണ്ടണ്ടനകത്തെ ബീവറേജസ് മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ കണ്ടണ്ടനകത്ത് ചേര്‍ന്ന ജനകീയ സംഗമം തീരുമാനിച്ചു. മദ്യവിരുദ്ധ സമിതിയുടെയും വിവിധ സംഘനടനാ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് സമരപരിപാടികള്‍ക്ക് രൂപംനല്‍കിയത്.നിലവിലെ മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പരാതികള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചതിനിടെയാണ് ഇവിടെ മദ്യ സൂപ്പര്‍മാര്‍ക്കറ്റ്കൂടി ആരംഭിക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിനെതിരേ ജനങ്ങളെ അണിനിരത്തി പോരാട്ടം ശക്തമാക്കാനും ഉന്നതാധികൃതര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. സെപ്റ്റംബര്‍ ഏഴിനു ബീവറേജസിനു മുന്നില്‍ സൂചനാ സമരം നടത്തും. തുടര്‍ന്നുള്ള ദിവസം ഉപവാസവുമുണ്ടണ്ടാകും.കണ്ടനകം വിദ്യാപീഠം യുപി സ്‌കൂളില്‍ നടന്ന യോഗം കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗം പ്രഫ. ബാബു ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഏട്ടന്‍ ശുകപുരം ആധ്യക്ഷ്യനായി. സിദ്ദീഖ് മൗലവി അയിലക്കാട്, പി.കെ.ബക്കര്‍, ടി.പി.കുഞ്ഞിമരക്കാര്‍, ടി.രമണി, പി.കോയക്കുട്ടി, നാസര്‍ പുത്തംകുളം, പത്തില്‍ അഷ്‌റഫ്, പ്രഫ. അഷ്‌റഫ്, വിജയകുമാരി, പി.പി.എം.അഷ്‌റഫ്, ലക്ഷ്മി, അബ്ദുറഹ്മാന്‍, മുജീബ് കോക്കൂര്‍, റഷീദ് കണ്ടണ്ടനകം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."