കിടിലന്‍ രുചിയില്‍ ബ്രേക്ക് ഫാസ്റ്റ്ിന് റെയിന്‍ബോ സ്മൂത്തി കഴിക്കൂ
ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റിന് ഈ സ്‌പെഷ്യല്‍ സ്മൂത്തി തയ്യാറാക്കി നോക്കൂ. ഇത് നിങ്ങള്‍ക്ക് രാവിലെ തന്നെ ഊര്‍ജ്ജം നല്‍കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത്രയ്ക്കും ഗുണമുണ്ട് ഈ റെയിന്‍ബോ സ്മൂത്തിക്ക്. ആരോഗ്യത്തിന് മികച്ചതാണ് ഇത്. കാരണം അത്രയേറെ പോഷകങ്ങള്‍ നിറഞ്ഞതാണ് ഈ സ്മൂത്തി. ദിവസവും കഴിച്ചാല്‍ മാറ്റം നിങ്ങളെ അദ്ഭുതപ്പെടുത്തും.
ആവശ്യമുള്ള ചേരുവകള്‍
നേന്ത്രപ്പഴം- ഒന്ന്
സ്‌ട്രോബെറി -6 എണ്ണം
ബ്ലൂബെറി -10
മാങ്ങ -ഒന്ന്
ബദാം മില്‍ക്ക് -ആവശ്യത്തിന്
തേന്‍ - മധുരത്തിന്
തയ്യാറാക്കുന്ന വിധം
പഴങ്ങളെല്ലാം ചെറുതായി അരിഞ്ഞ് അത് ബദാം പാലുമായി മിക്‌സ് ചെയ്യുക. ശേഷം ഒരു ഗ്ലാസ്സ് എടുത്ത് അതിലേക്ക് ഓരോ പഴവും ഓരോ ലെയര്‍ ആയി ഒഴിച്ച് മിക്‌സ് ആക്കുക. വേണമെങ്കില്‍ ഇതിലേക്ക് നിങ്ങള്‍ക്ക് അണ്ടിപ്പരിപ്പോ മറ്റ് നട്‌സുകളോ ചേര്‍ക്കാവുന്നതാണ്. അടിപൊളി സ്മൂത്തി റെഡി.
ഇതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. ഈ സ്മൂത്തി രുചിയും നല്‍കും ആരോഗ്യത്തിനും ഗുണവും ചെയ്യും. വാഴപ്പഴത്തില്‍ പൊട്ടാസ്യവും സ്‌ട്രോബെറിയില്‍ വിറ്റാമിന്‍ സിയും ബ്ലൂബെറിയാവട്ടെ ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞതും മാമ്പഴത്തില്‍ വിറ്റാമിന്‍ എയും ഉണ്ട്. അതോടൊപ്പം തന്നെ ബദാം പാല്‍ ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."