കരിഞ്ചീരകം നിസാരക്കാരനല്ല; അറിയാം ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍
മരണമല്ലാത്ത എല്ലാ രോഗത്തിനും മരുന്നാണ് കരിംഞ്ചീരകം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എല്ലാ കാലത്തും ഉത്തമ ഔഷധമായിത്തന്നെ കരിംഞ്ചീരകം ഉപയോഗിച്ചു വരുന്നു. ലക്ഷക്കണക്കിനാളുകള്‍ക്ക്
ഈ ഔഷധത്തിലൂടെ വിവിധ രോഗങ്ങളും മാറിയിട്ടുണ്ട്.
പ്രതിരോധ ശേഷിക്ക്
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ തേനും കരിഞ്ചീരക ഓയിലും ചേര്‍ത്തുള്ള കോമ്പോ വളരെ നല്ലതാണ്. തേനില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കരിംജീരകം ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്‌ക്കൊപ്പമുള്ള ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് ഫലപ്രദമാണെന്ന് പഠനങ്ങളില്‍ പറയുന്നു.
ബ്രെയിനിന്
ബ്രെയിനിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഇത്. ഓര്‍മ ശക്തിക്കും ബുദ്ധി ശക്തിക്കും 1 സ്പൂണ്‍ കരിഞ്ചീരക തൈലം പുതിനയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാവുന്നതാണ്. കരിഞ്ചീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ എന്നീ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കുന്ന ഒന്നു തന്നെയാണ്.
ചര്‍മത്തിനും മുടിക്കും
ചര്‍മത്തിനും മുടിക്കും ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ് കരിഞ്ചീരകം. കരിഞ്ചീരകമിട്ട് കാച്ചിയ എണ്ണ മുടി കറുക്കാനും വളരാനുമെല്ലാം വളരെ നല്ലതാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് സഹായിക്കുകയും ചെയ്യുന്നു.
സോറിയാസിസുള്ളവര്‍ കരിഞ്ചീരകം പുറമേ തേക്കുന്നത് ചര്‍മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കുന്നതാണ്. ശസ്ത്രക്രിയമൂലം പെരിറ്റോണല്‍ പ്രതലങ്ങളില്‍ പാടുകളുണ്ടാകുന്നതു തടയാനും കരിഞ്ചീരകം ഫലപ്രദമാണെന്നും പറയുന്നു.
കുടല്‍-വയര്‍
കുടലിന്റെ ആരോഗ്യത്തിനും വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ് കരിഞ്ചീരകം. ഒരു കപ്പു കട്ടന്‍ ചായയില്‍ 2.5 മില്ലി കരിഞ്ചീരക തൈലം ചേര്‍ത്ത് വെറും വയറ്റിലും രാത്രിയിലും കഴിക്കാവുന്നതാണ്. പൈല്‍സ് കാരണമുള്ള മലബന്ധത്തിനും വളരെ നല്ലൊരു പരിഹാരമാണ് ഇത്.
എല്ലാം കൊണ്ടും അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം ഔഷധക്കലവറയാണ്. കരിഞ്ചീരകം പൊടിച്ചു കഴിക്കുന്നതും വളരെയധികം ഗുണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."