സംഭരിച്ച പച്ചത്തേങ്ങയുടെ വില ലഭിച്ചില്ല കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്
ചങ്ങരംകുളം: വിവിധ പഞ്ചായത്തുകളിലെ കൃഷിഭവനുകള്‍ മുഖേന സംഭരിച്ച പച്ചതേങ്ങയുടെ വില മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന പരാതിയുമായി കേര കര്‍ഷകര്‍ രംഗത്ത്.
മലപ്പുറം ജില്ലയില്‍ മാത്രം കോടികളാണ് ഇത്തരത്തില്‍ ലഭിക്കാനുള്ളത്. ഓണം-ബക്രീദിന് മുന്‍പ് തുക അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് കേരകര്‍ഷകരും, ബന്ധപ്പെട്ട സംഘടനകളും അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസമായി സംഭരിച്ച തേങ്ങയുടെ വിലയാണ് വിതരണം ചെയ്യാനുള്ളത്. കിലോക്ക് 25 രൂപ വാഗ്ദാനം നല്കി സംഭരിച്ച തേങ്ങയുടെ പണം ലഭിക്കാതായതോടെ കര്‍ഷകര്‍ ഏറെ ദുരിതത്തിലായി. ആദ്യ ഘട്ടത്തില്‍ മാത്രമാണ് കര്‍ഷകര്‍ക്ക് സംഭരണ വില ലഭിച്ചത്. കൃഷിയിടത്തില്‍ നിന്ന് ശേഖരിക്കുന്ന പച്ചതേങ്ങ കൃഷിഭവനുകളിലെ സംഭരണ കേന്ദ്രത്തില്‍ കര്‍ഷകര്‍ നേരിട്ട് എത്തിക്കണം. ഓണം-ബക്രീദ് എത്തിയിട്ടും കുടിശ്ശിക വിതരണം ചെയ്യാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ ചൂണ്ടണ്ടികാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."