സര്‍ക്കാര്‍/ സ്വാശ്രയ ഫാര്‍മസി കോളജുകളില്‍ എംഫാം പ്രവേശനം; അപേക്ഷ ഒക്ടോബര്‍ 16 വരെ
കേരളത്തിലെ സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലേക്കും സ്വാശ്രയ ഫാര്‍മസി കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്കും 2024-25 അധ്യായന വര്‍ഷത്തെ എം.ഫാം കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് 2023ലെയും 2024ലെയും പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
2023 ലും 2024ലും G-PAT പരീക്ഷയില്‍ യോഗ്യത നേടിയ സര്‍വീസ് വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. അവസാന തീയതി ഒക്ടോബര്‍ 16 വൈകീട്ട് മൂന്ന് മണി.
അപ് ലോഡ് ചെയ്യുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകള്‍ എന്നിവ അഡ്മിഷന്‍ സമയത്ത് ബന്ധപ്പെട്ട കോളജുകളില്‍ ഹാജരാക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ കണ്‍ഫര്‍മേഷന്‍ പേജും, അനുബന്ധ രേഖകളും പ്രവേശന പരീക്ഷ കമ്മീഷണര്‍ക്ക് അയക്കേണ്ടതില്ല. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പായി അപേക്ഷാര്‍ഥികള്‍ www.cee.kerala.gov.in വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള പ്രോസ്‌പെക്ടസിലെ വ്യവസ്ഥകളും വിജ്ഞാപനവും നോക്കി മനസിലാക്കുക.
Mpham Admission in Govt Private Pharmacy Colleges Application by October 16
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."