ഒരുക്കം തുടങ്ങി; നല്ല 'ഫുട്‌ബോള്‍' ഭാവിക്കായി...
മലപ്പുറം: സി.എച്ച് ഫുട്‌ബോള്‍ അക്കാദമി പരിശീലന ക്യാംപിലേക്കു തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ശനിയാഴ്ച വൈകിട്ട് മൂന്നിന് മലപ്പുറം സൂര്യ റസിഡന്‍സിയില്‍ നടക്കും. വിവിധ മണ്ഡലങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 640 കുട്ടികള്‍ക്കാണ് ദീര്‍ഘകാല പരിശീലനം നല്‍കുന്നത്. സംഗമം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
അയര്‍ലന്‍ഡ് മുന്‍ ദേശീയ ഫുട്‌ബോള്‍ താരവും കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനുമായ ടെറി ഫെലാന്‍ മുഖ്യാതിഥിയാകും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. കേരള സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ പി. ഉബൈദുല്ല, പി. അബ്ദുല്‍ ഹമീദ്, ഡോ. എം.കെ മുനീര്‍, എ.പി അനില്‍കുമാര്‍, ജില്ലാ കലക്ടര്‍ ഷൈന മോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, അഡ്വ. കെ.എന്‍.എ ഖാദര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ എന്നിവര്‍ വിവിധ പദ്ധതികളുടെ ലോഞ്ചിങ് നിര്‍വഹിക്കും. സെപ്റ്റ് ചെയര്‍മാന്‍ അരുണ്‍ കെ. നാണു, മുന്‍ ഇന്ത്യന്‍ താരങ്ങളായ യു. ഷറഫലി, കുരികേശ് മാത്യു, എന്‍.പി പ്രതീപ്, ഹാരിസ് റഹ്മാന്‍, കേരള ഫുട്‌ബോളര്‍ ആസിഫ് സഹീര്‍, മലപ്പുറം അസീസ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കായിക വകുപ്പ് മേധാവി ഡോ. വി.പി സക്കീര്‍ ഹുസൈന്‍ പങ്കെടുക്കും.
രണ്ടു മണ്ഡലങ്ങള്‍ക്കു ഓരോ കേന്ദ്രങ്ങളായിട്ടാണ് ക്യാംപ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ ഓണം അവധികാലത്ത് ഏറനാട്, മഞ്ചേരി മണ്ഡലങ്ങളില്‍നിന്നു തെരഞ്ഞെടുത്ത കുട്ടികള്‍ക്കായി എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തിലും വേങ്ങര, കോട്ടക്കല്‍ മണ്ഡലങ്ങളില്‍നിന്നു തെരഞ്ഞെടുത്തവര്‍ക്കായി കോട്ടക്കല്‍ രാജാസ് സ്‌കൂള്‍ ഗ്രൗണ്ടിലുമാണ് ക്യാംപ്. വാര്‍ത്താസമ്മേളനത്തില്‍ കോഡിനേറ്റര്‍ പി. ശംസുദ്ദീന്‍, ഡയറക്ടര്‍ ടി. ഷാഹുല്‍ ഹമീദ്, ടെക്‌നിക്കല്‍ ട്രെയിനര്‍ കെ. ഷാജറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."