HOME
DETAILS

ഉത്തരം മുട്ടി , വിഷയത്തിൽ നിന്നൊളിച്ചോടി നാസ്തിക പ്രചാരകൻ 

  
Web Desk
October 12 2024 | 09:10 AM

feature about the debate on haithami and ravichandran

കോഴിക്കോട് : യുക്തിഭദ്രമേത് , ഇസ്ലാമോ സ്വതന്ത്രചിന്തയോ ? എന്ന തലകെട്ടിൽ സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ എസ്സൻസ് ഗ്ലോബൽ  കോഴിക്കോട് നടത്തിയ ഇസ്ലാം - സ്വതന്ത്രചിന്ത സംവാദത്തിൽ നാസ്തിക വിഭാഗം വിഷയം തൊടാനാവാതെ പരുങ്ങി. ഇസ്ലാമിക ചിന്തകൻ ശുഐബുൽ ഹൈതമിയും  സി രവിചന്ദ്രനും തമ്മിലായിരുന്നു സംവാദം . ദൈവാസ്തിക്യവും ഇസ്ലാമിൻ്റെ യുക്തിഭദ്രതയും കൃത്യമായി സ്ഥാപിച്ച ഹൈതമിയുടെ വാദം രവിചന്ദ്രൻ സ്പർശിക്കാതെ വിഷയത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു .

എന്ത് കൊണ്ട് പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടാവണം , അത് എന്ത്കൊണ്ട് അല്ലാഹുവാകണം എന്ന ഭാഗം ഭൗതികശാസ്ത്രവും തത്വശാസ്ത്രവും അംഗീകരിക്കുന്ന പ്രമാണങ്ങളിലൂടെ ഹൈതമി അവതരിപ്പിച്ചപ്പോൾ ശ്രോതാക്കൾക്ക് ദൈവാസ്തിക്യം ബോധ്യപ്പെട്ടു . സി രവിചന്ദ്രൻ  പ്രസ്തുത വിഷയം തൊടാതെ മുങ്ങുകയായിരുന്നു . യുക്തിയെയും സ്വേഛയെയും സംബന്ധിച്ച വിശദീകരണങ്ങളിലുള്ള നാസ്തിക ലോകത്തെ വൈരുധ്യങ്ങൾ അവരുടെ ഗ്രന്ഥങ്ങളും ഉദ്ധരണികളും ചൂണ്ടിക്കാണിച്ച് ഹൈതമി കൃത്യമായി സംസാരിച്ചതിനോട് മറുസംവാദം നടത്താൻ രവിചന്ദ്രൻ ധൈര്യം കാണിച്ചില്ല .ഹൈതമി ആഴത്തിലവതരിപ്പിച്ച
ഇസ്ലാമിൻ്റെ കോസ്മോളജിക്കൽ ഫിലോസഫിയെ രവിചന്ദ്രന് സ്പർശിക്കാനായില്ല .
പതിറ്റാണ്ടുകളായി സ്വതന്ത്രചിന്തകർ ഉയർത്തുന്ന കഴമ്പില്ലാത്ത ദുരാരോപണങ്ങൾ ആവർത്തിച്ച് രവിചന്ദ്രൻ സമയം തീർത്തപ്പോൾ പ്രസക്തമായവക്ക് ഹൈതമി യുക്തിഭദ്രമായ മറുപടി നൽകുകയും ചെയ്തു .

സാമ്പ്രദായി മുസ്ലിം പണ്ഡിതൻ പരിമിതമായ സമയത്തിനകം തുറന്നിട്ട വിശാലമായ വൈജ്ഞാനിക വിവരണം  നാസ്തികർ തിങ്ങിനിറഞ്ഞ വേദിക്ക് നവ്യാനുഭവമായി.
പ്രവാചകനെതിരായ ദുരാരോപണങ്ങൾക്ക് കവികളെയും വിശ്വചിന്തകരെയും ഉദ്ധരിച്ച് ഹൈതമി വായടപ്പൻ മറുപടി നൽകി. സ്വതന്ത്ര ചിന്തകരോട് ദൈവാസ്തിക്യം നിഷേധിക്കാനും സ്വന്തം വാദങ്ങൾ സ്ഥാപിക്കാനുമുള്ള വിഷയാടിസ്ഥാനത്തിലുള്ള തെളിവുകൾ ഹൈതമി ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി ഉണ്ടായില്ല .

മത - മാനവ മൈത്രിയുടെ സന്ദേശവും സൗഹൃദ സംവാദാത്മകതയും പരസ്പരം പങ്ക് വെച്ചാണ് സംവാദം അവസാനിച്ചത് .സ്വതന്ത്രചിന്തയുടെ കടന്ന് കയറ്റത്തിനെതിരായ ശക്തമായ ആശയപ്രതിരോധങ്ങളിലൊന്നായി ഹൈതമിയുടെ അവതരണം മാറുകയായിരുന്നു .നേരത്തെ നിരീശ്വര പ്രചാരകനായ ആരിഫ് ഹുസൈനുമായുള്ള സംവാദത്തിൽ ശുഐബുൽ ഹൈതമി നേടിയ വ്യക്തമായ ആധിപത്യത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കൃത്യമായ ആശയ മേൽക്കോയ്മ   ഇത്തവണയും ഇസ്ലാമിക പക്ഷത്തിന് ലഭിച്ചു എന്ന് വിലയിരുത്തപ്പെടുന്നു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  a day ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  a day ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  a day ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  a day ago