HOME
DETAILS

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

  
Web Desk
October 12, 2024 | 12:32 PM

Mallikarjun Kharge Responds Strongly to PM Modis Remarks on Congress and Urban Naxals

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍ക്ക് രൂക്ഷ മറുപടിയുമായി  കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടിയാണെന്ന് ഖാര്‍ഗെ തുറന്നടിച്ചു. കോണ്‍ഗ്രസ് അര്‍ബന്‍ നക്‌സലുകളുടെ പാര്‍ട്ടിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മറുപടി.

മോദി കോണ്‍ഗ്രസിനെ എപ്പോഴും അര്‍ബന്‍ നക്‌സല്‍ പാര്‍ട്ടി ആയാണ് ലേബല്‍ ചെയ്യുന്നത്. തന്റെ സ്വന്തം പാര്‍ട്ടിയെ കുറിച്ചെന്താണ് അദ്ദേഹത്തിന് പറയാനുള്ളത്. ബി.ജെ.പി ഭീകരരുടെ പാര്‍ട്ടിയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പങ്കുള്ളവരാണ് അവര്‍. അത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മോദിക്ക് ഒരു അവകാശവുമില്ല' ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന ഒരുപറ്റം അര്‍ബന്‍ നക്‌സലുകളാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ അപകടകരമായ അജണ്ടയെ പ്രതിരോധിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു.

നമ്മള്‍ ഒന്നിച്ചാല്‍ അവരുടെ അജണ്ട നടപ്പിലാകില്ലെന്ന് അവര്‍ക്ക് അറിയാം. ദലിതരെ ദലിതരായും പാവപ്പെട്ടവരെ പാവപ്പെട്ടവരെ അതേ പോലെയും നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അര്‍ബന്‍ നക്‌സലുകളാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. രാജ്യത്തെ വിഭജിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ മോദി പറഞ്ഞത്.

 

Congress President Mallikarjun Kharge sharply rebukes Prime Minister Narendra Modi's allegations that Congress is an "urban naxal" party, labeling the BJP as a party of "terrorists" involved in mob killings. Kharge asserts that Modi has no right to make such claims, emphasizing the need for unity against the BJP's agenda. Modi had previously called for collective action to counter what he termed Congress's dangerous agenda during a rally in Vidarbha, Maharashtra.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  5 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  5 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  5 days ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  5 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  5 days ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  5 days ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  5 days ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  5 days ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  5 days ago