HOME
DETAILS

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

  
Web Desk
October 12, 2024 | 1:45 PM

Iran Issues Strong Warning to Gulf Nations Amid Rising Tensions with Israel

തെഹ്‌റാന്‍: ഇസ്‌റാഈലുമായുള്ള സംഘര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ശക്തമായ താക്കീതുമായി ഇറാന്‍. ഇറാനെതിരെ തിരിച്ചടിക്ക് ഒരുങ്ങുന്ന ഇസ്‌റാഈലിനെ ഏതെങ്കിലും വിധത്തില്‍ സഹായിക്കാന്‍ മുതിര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക്  മിലിറ്ററി ബേസുകളോ വ്യോമ മേഖലയോ ഉപയോഗിക്കാന്‍ ഇസ്‌റാഈലിനെ ഗള്‍ഫ് രാജ്യങ്ങള്‍ അനുവദിച്ചാല്‍  കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് വ്യക്തമായ താക്കീതാണ് ഇറാന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. 

'വ്യോമാതിര്‍ത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച് തെഹ്റാനെതിരെ ഒരു ഗള്‍ഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച് പ്രതികരിക്കുമെന്നും ഇറാന്‍ വിശദമാക്കുന്നു' ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഊദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോര്‍ദാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നയതന്ത്ര മാര്‍ഗങ്ങളിലൂടെ രഹസ്യമായ മുന്നറിയിപ്പാണ് ഇറാന്‍ നല്‍കിയിരിക്കുന്നത്. ഇസ്‌റാഈലിനെതിരെ ഐക്യത്തിന്റെ ആവശ്യകതയും സ്ഥിരത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും സന്ദേശത്തില്‍ ഊന്നിപ്പറയുന്നുണ്ട്. 

മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ തങ്ങളുടെ എണ്ണ ശേഖരങ്ങളില്‍ ആക്രമണം നടത്തുമോ എന്ന ആശങ്കയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.

ഈ മാസം ആദ്യം ഇസ്‌റാഈലിനെ ലക്ഷ്യമിട്ട് ഇരുനൂറോളം ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചത്. ഇതിനു പിന്നാലെയാണ് ഇറാന്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ലബനാനിലും ഗസ്സയിലും ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തിനും ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ലയുടെ കൊലപാതകത്തിനുമുള്ള തിരിച്ചടിയായിരുന്നു ഇറാന്റെ ആക്രമണം.

ഇറാന്റെ ആക്രമണത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തിരിച്ചടി നല്‍കിയാല്‍ ഇസ്‌റാലിനെ കാത്തിരിക്കുന്നത് വന്‍നാശമായിരിക്കുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതോടെ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതകളും വര്‍ധിച്ചു.

ഈ വാരം നടന്ന ചര്‍ച്ചയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണകേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നാണ് സഊദി അറേബ്യയെ ഇറാന്‍ അറിയിച്ചിരുന്നു. പ്രത്യേകിച്ചും ഇറാനെതിരെ ആക്രമണം നടത്തുന്നതിനായി ഇസ്‌റാഈലിന് സഹായം നല്‍കുകയാണെങ്കില്‍. ഇറാന്‍ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരുമാണ് ഇക്കാര്യം റോയിട്ടേഴ്സുമായി പങ്കുവെച്ചിട്ടുള്ളത്.

അതിനിടെ തിരിച്ചടിക്കാനുള്ള ഒരുക്കങ്ങള്‍ ഇസ്‌റാഈല്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ എണ്ണശേഖരമാണ് ഇസ്‌റാഈലിന്റെ ലക്ഷ്യമെന്ന വാദവും ഉയരുന്നുണ്ട്. അതിനിടെ, ഈ സാഹചര്യത്തില്‍ ഇറാന്റെ എണ്ണ ശേഖരങ്ങളെ ലക്ഷ്യം വെക്കരുതെന്ന് ഇസ്‌റാഈലിനോട് ആവശ്യപ്പെടണമെന്ന് യുഎസിനോട് ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായാല്‍ ആഗോള എണ്ണ വിപണിയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതമാണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന ആശങ്ക. സംഘര്‍ഷം രൂക്ഷമാകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതിയെ വരെ ബാധിച്ചേക്കാം. അങ്ങനെയെങ്കില്‍ അത് എണ്ണ വില കുതിച്ചുയരുന്നതിലേക്ക് നയിക്കുകയും ആഗോള വിപണിയെ വരെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

ഇത് മുന്‍കൂട്ടി കണ്ട് ഇറാനെതിരായേക്കാവുന്ന സൈനിക ആക്രമണങ്ങളില്‍ ഭാഗമാകില്ലെന്ന് സഊദി അറേബ്യയിലെയും യുഎഇയിലെയും അറബ് നേതാക്കള്‍ അറിയിച്ചതായി ഡബ്ലുഎസ്‌ജെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ ഇറാന്റെ എണ്ണ, പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ക്ക് യു.എസ് പുതിയ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്‌സ് ഗ്രൂപ്പിൽ വൻ നിയമനം: 3,700-ൽ അധികം പേർക്ക് ജോലി നൽകി, നിയമനം തുടരുന്നു

uae
  •  a day ago
No Image

'ഞാൻ ആകെ തകർന്നു, ഒരുപാട് കരഞ്ഞു'; ആ മരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  a day ago
No Image

നഗ്നവീഡിയോ ഭർത്താവിന് കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത്, ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് പൊലിസ് പിടിയിൽ

crime
  •  a day ago
No Image

മനുഷ്യത്വത്തിന് വേണ്ടി യുഎഇ: ആഗോള സഹായമായി നൽകിയത് 370 ബില്യൺ ദിർഹം

uae
  •  a day ago
No Image

പ്രണയപ്പകയിലെ ക്രൂരതയ്ക്ക് ജീവപര്യന്തം; 19-കാരിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്ന 'കവിത കൊലപാതക' കേസിൽ പ്രതിക്ക് 5 ലക്ഷം രൂപ പിഴയും

crime
  •  a day ago
No Image

ഹമാസിനെ ഇല്ലാതാക്കും വരെ ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ആവര്‍ത്തിച്ച് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി

International
  •  a day ago
No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  a day ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  a day ago
No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  a day ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  a day ago